മലയാളികളുടെ മനസ്സില്‍ പതിഞ്ഞ സിനിമയാണ് സ്ഫടികം, ഭദ്രന്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ് മാന്‍ മലയാളത്തിനു സമ്മാനിച്ച അത്ഭുത സൃഷ്ടി, പഴയ തലമുറക്കൊപ്പം യുവ തലമുറയും സ്ഫടികത്തെ പിന്തുടരുന്നുണ്ടെന്നു തുറന്നു പറയുകയാണ് ഭദ്രന്‍, ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ പുതു തലമുറ ചിത്രത്തെ അത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്നു ഉദാഹര സഹിതമാണ് ഭദ്രന്‍ വ്യക്തമാക്കിയത്.
“ഒരു ദിവസം പള്ളിയില്‍ നിന്ന് വീട്ടിലേക്ക് വരും വഴി ഒരു കൊച്ചു കുട്ടി എന്റെ മുന്നില്‍ വന്നു ചോദിച്ചു ‘സ്ഫടികം ചെയ്ത ഭദ്രന്‍ സാറല്ലേ സിനിമ സൂപ്പറാ കേട്ടോ’ , ഞാനവനെ സ്നേഹം കൊണ്ട് എടുത്തുയര്‍ത്തി ഒരു ഉമ്മ നല്‍കി, ആ അനുഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാനാകുന്നതല്ല വീട്ടിലേക്ക് വരുമ്പോള്‍ എന്റെ മനസ്സ് അത്രത്തോളം സന്തോഷിച്ചിരുന്നു”, കൊച്ചു കുട്ടിയുടെ സ്ഫടികത്തിനോടുള്ള ആരാധന തുറന്നു പറഞ്ഞു കൊണ്ട് ഭദ്രന്‍ വ്യക്തമാക്കുന്നു.
മോഹന്‍ലാല്‍ ആടുതോമയായി വിലസിയ സ്ഫടികം മാസും ക്ലാസും സമന്വയിപ്പിച്ച മലയാളത്തിന്റെ മഹാത്ഭുതമായിരുന്നു, തിലകനെന്ന അഭിനയത്തിന്റെ പെരുന്തച്ചനും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലും മത്സരിച്ചു അഭിനയിച്ച ചിത്രം ബോക്സോഫീസിലും വലിയ ചലനം സൃഷ്ടിച്ചിരുന്നു.
Post Your Comments