BollywoodGeneralLatest News

നിങ്ങള്‍ എല്ലാവരെയും പോലെ ഞങ്ങള്‍ക്കും സ്വകാര്യതയുണ്ട്; വിമര്‍ശനവുമായി നടന്‍

താരപുത്രിയുടെ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനവുമായി നിരവധി ആളുകള്‍ രംഗത്തെത്തി

സോഷ്യല്‍ മീഡിയയില്‍ കുടുംബത്തിനും മക്കള്‍ക്കും എതിരെ നടക്കുന്ന അധിക്ഷേപത്തിനെതിരെ ബോളിവ്ദ് നടന്‍ അജയ് ദേവ്ഗണ്‍. കഴിഞ്ഞ ദിവസം അജയ് – കാജോള്‍ ദമ്പതിമാരുടെ പതിനാലു വയസ്സുകാരി മകള്‍ നൈസയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു പുറത്തു വന്നത്. എന്നാല്‍ താരപുത്രിയുടെ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനവുമായി നിരവധി ആളുകള്‍ രംഗത്തെത്തി.

മകള്‍ക്ക് എതിരെ അധിക്ഷേപം നടത്തിയവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ”എന്റെ മകള്‍ക്ക് പതിനാല് വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ. ഞങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ. കൊച്ചു കുട്ടികളെക്കുറിച്ച് പോലും മോശം പ്രചരണങ്ങള്‍ നടത്തുന്നവരുടെ മനോനില എന്താണ്. അവള്‍ എന്തു വേണമെങ്കിലും ധരിച്ചോട്ടെ. അത് അവളുടെ സ്വാതന്ത്ര്യം. ദയവ് ചെയ്ത് എന്റെ കുട്ടികളെ വെറുതേ വിടൂ. നിങ്ങള്‍ എല്ലാവരെയും പോലെ ഞങ്ങള്‍ക്കും സ്വകാര്യതയുണ്ട്. അതിനെ മാനിക്കൂ” അജയ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button