നാടകത്തില്‍ നിന്നും സിനിമയിലേയ്ക്ക് എത്തിയ താരമാണ് സീനത്ത്. ശതാരമായും അമ്മ വേഷങ്ങളിലും തിളങ്ങി ഈ നടി ചെറിയ പ്രായത്തില്‍ തന്നെ തന്നെക്കാള്‍ പ്രായമുള്ള നടന്മാരുടെ അമ്മ വേഷങ്ങള്‍ ചെയ്തിരുന്നു.30 വയസ്സ് തികയുന്നതിന് മുന്‍പ് തന്നെ താന്‍ സായ്കുമാര്, മുകേഷ്, ജഗദീഷ് തുടങ്ങിയ സീനിയര്‍ താരങ്ങളുടെ അമ്മയായി അഭിനയിച്ചിരുന്നുവെന്നും താരം പറയുന്നു.
കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് താന്‍ സിനിമാ ലോകത്തേയ്ക്ക് കടന്നു വന്നതെന്നും താരം കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു. തന്റെ കരിയര്‍ ബ്രേക്കായി സിനിമകളിലൊന്നാണ് ഗോഡ് ഫാദര്‍. ഒരൊറ്റ സീനിലേ അഭിനയിച്ചുള്ളൂവെങ്കിലും പ്രേക്ഷകര്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത് അതിന് ശേഷമായിരുന്നുവെന്ന് സീനത്ത് പറയുന്നു. പിന്നീട് മക്കള്‍ മാഹാത്മ്യം എന്ന സിനിമയില്‍ ഇന്നസെന്റിന്റെ ഭാര്യയായും അഭിനയിച്ചിരുന്നു. സായ്കുമാറിന്റെ അമ്മയായി നല്ല കഥാപാത്രത്തെയായിരുന്നു താനും അവതരിപ്പിച്ചത്. ഇന്നസെന്റിന്റെ രണ്ട് ഭാര്യമാരിലൊരാളായിരുന്നു താന്‍. എന്നാല്‍ സിനിമയുടെ പോസ്റ്ററില്‍ ഒരു സ്ഥലത്ത് പോലും തന്റെ ഫോട്ടോയുണ്ടായിരുന്നില്ലെന്നും സീനത്ത് പറയുന്നു.
നാടകാചാര്യനായ കെടി മുഹമ്മദുമായുള്ള വിവാഹത്തെക്കുറിച്ചും സീനത്ത് പറയുന്നു. ” കോഴിക്കോട്ടെ കലിംഗ തിയേറ്റേഴ്സില്‍ വെച്ചാണ് താന്‍ കെടി മുഹമ്മദിനെ കണ്ടതും പരിചയപ്പെട്ടതും. അതുവരെയുള്ള ശൈലിയില്‍ നിന്നും വിഭിന്നമായാണ് അദ്ദേഹം നാടകമൊരുക്കിയിരുന്നത്. നാടക ലോകത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടുവന്ന അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുന്ന സമയം കൂടിയായിരുന്നു അത്. വാശിപ്പുറത്തായിരുന്നു അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. 11 വര്‍ഷത്തെ ആയുസ്സായിരുന്നു തങ്ങള്‍ തമ്മിലുള്ള ദാമ്പത്യത്തിനുണ്ടായിരുന്നത്.” സീനത്ത് പറയുന്നു.
Post Your Comments