ഇഷ്ടതാരത്തെ കാണാന്‍ പലപ്പോഴും ആരാധകര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇഷ്ടതാരത്തെ കാണാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ കാമുകിയേ കൊല്ലുമെന്ന് ആരാധികയുടെ ഭീഷണി.
ബോളിവുഡ് നടന് വരുണ്‍ ധവാന്റെ വസതിയില്‍ വച്ച് കാമുകി നടാഷ ദലാലിനെതിരെ വധഭീഷണി ആരാധിക മുഴക്കിയത്. മുംബൈയിലെ വസതിയിലെത്തിയ ആരാധിക താരത്തെ കാണാന്‍ മണിക്കൂറുകളോളം കത്ത് നിന്നിരുന്നു. എന്നാല്‍ താരത്തിനെ കാണാനാകില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരാധിക വീടിനു പുറത്ത് നിന്ന് ബഹളം വെച്ചു. തുടര്‍ന്ന് നടാഷയെ കൊല്ലുമെന്നെല്ലാം ഭീഷണി മുഴക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഗത്യന്തരമില്ലാതെ പോലീസിലറിയിക്കുകയായിരുന്നു.
കാമുകിയെ കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയതോടെ പോലീസിനെ അറിയിക്കുകയായിരുന്നു താരമെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരിലൊരാള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പറഞ്ഞു.
Post Your Comments