തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിമ്പുവിന്റെ സഹോദരനും നടനുമായ കുരലരസന്‍ വിവാഹിതനാകുന്നു. നടന്‍ ടി രാജേന്ദറിന്റെ മകനാണ് കുരലരസന്‍. താരത്തിന്റെ വിവാഹം ഏപ്രില്‍ 26-നാണ്. ആദ്യം വിവാഹം ക്ഷണിച്ചത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയകാന്തിനെ ആണെന്നും റിപ്പോര്‍ട്ട്.
ഏപ്രില്‍ 5 ന് രാജേന്ദറും കുരലരസനും വിജയകാന്തിനെ സന്ദര്‍ശിക്കുകയും വിവാഹ ക്ഷണപത്രിക കൈമാറുകയും ചെയ്തു. വധുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കുരലരസന്‍ സംഗീത സംവിധാന രംഗത്താണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചത്. അച്ഛന്റെ സാനിധ്യത്തില്‍ നടന്ന ഈ മതമാറ്റത്തെക്കുറിച്ച് അന്ന് രാജേന്ദര്‍ പറഞ്ഞത് ഇങ്ങനെ.. ”എനിക്ക് മതം വിഷയമല്ല. ഞാന്‍ എല്ലാത്തിനെയും ഒരു പോലെ കാണുന്നു. സിമ്പു ശിവഭക്തനാണ്. എന്റെ മകള്‍ ഇലക്കിയ ക്രിസ്ത്യന്‍ മത വിശ്വാസിയാണ്. കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. മക്കളുടെ തീരുമാനത്തെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരു പിതാവാണ് ഞാന്‍’.
Post Your Comments