മമ്മൂട്ടി എന്ന താരത്തെ കൃത്യമായി പ്രയോജനപ്പെടുത്തുന്ന ചിത്രമാണ് മധുരരാജയെന്ന് സംവിധായകന്‍ വൈശാഖ്, പോക്കിരി രാജയുടെ സ്വീക്വലായ മധുരരാജ പ്രദര്‍ശനത്തിനു തയ്യാറെടുക്കുമ്പോള്‍ ചിത്രത്തിന്റെ വിജയ സാധ്യതകളെക്കുറിച്ചു തുറന്നു സംസാരിക്കുകയാണ് ഹിറ്റ് മേക്കര്‍ വൈശാഖ്
പോക്കിരിരാജ എന്ന ചിത്രത്തില്‍ ഇല്ലാതെ പോയ പല ഘടകങ്ങളും മധുരരാജയിലുണ്ട്, പുലിമുരുകന്‍ ഇഷ്ടമായ പ്രേക്ഷകര്‍ക്ക് മധുരരാജയും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം. ഫണ്‍, ഇമോഷന്‍സ്, ആക്ഷന്‍ എന്നിവ രസകരമായി ചിത്രത്തില്‍ സമന്വയിപ്പിക്കുന്നുണ്ട്. മധുരരാജ എന്ന ചിത്രം സ്വപ്നത്തില്‍ നിന്ന് പിറന്ന സിനിമ യായിരുന്നില്ല. പുലിമുരുകന് കൈയ്യടിച്ചവര്‍ മധുരരാജയ്ക്കും കൈയ്യടിക്കും : തുറന്നു പറഞ്ഞു വൈശാഖ് പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ഥന കൂടി കൂടി വന്നപ്പോഴാണ് ഈ ചിത്രം സാധ്യമായത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വൈശാഖ് വ്യക്തമാക്കുന്നു.
പീറ്റര്‍ ഹെയ്ന്‍ സംഘട്ടന രംഗം കൈകാര്യം ചെയ്യുമ്പോള്‍ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Post Your Comments