
മോളിവുഡിലെ താര തിളക്കത്തില്‍ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ ജ്വലിച്ചു നില്ക്കുമ്പോള് മലയാള സിനിമാ ലോകം താരത്തിന്റെ മറ്റൊരു സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കി മാറ്റി കഴിഞ്ഞു, സോഷ്യല്‍ മീഡിയയില്‍ ഈ ചര്‍ച്ചയ്ക്ക് കാരണമായതോ വിനയന് എന്ന സംവിധായകനും, കഴിഞ്ഞ ദിവസം വിനയന് പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയ്ക്ക് ആധാരം.
‘ഇതിഹാസ കഥാപാത്രം രാവണനായി
ശ്രീ.മോഹൻ ലാൽ..
ചിത്രകാരൻെറ ഭാവനയിൽ’…. എന്ന കുറിപ്പോടെ ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് വിനയന് ആരാധകരെ ഞെട്ടിച്ചത്. വിനയന്
മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇങ്ങനെയൊരു പോസ്റ്റ് അദ്ദേഹം പങ്കുവച്ചത് സിനിമാ പ്രേമികളില്‍ പല സംശയങ്ങളും ഉണര്‍ത്തിയിരിക്കുകയാണ്. പത്ത് തലയാ തനി രാവണന് എന്ന് മണിച്ചിത്രത്താഴിലെ സംഭാഷണം വിനയന് എന്ന സംവിധായകന് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിലൂടെയും നടനിലൂടെയും ശരി വയ്ക്കുമോ എന്നാണ് സിനിമാ സ്നേഹികള്‍ ചര്‍ച്ച ചെയ്യുന്നത്.
Post Your Comments