ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനീഷ് രവി. നടനായും അവതാരകനായും തിളങ്ങുന്ന അനീഷ് താന്‍ മരണത്തെ മുഖാമുഖം കണ്ട മൂന്നു നിമിഷങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. ശൂട്ടിങ്ങിനിടയില് അപകടങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. ദുബായിൽ ഒരു പ്രോഗ്രാമിന്റെ അവതാരകനായുള്ള ഷൂട്ടിങ്ങിനിടെയാണ് സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് താരം പറയുന്നു.
” ബർ- ദുബായ് ക്രീക്കിൽ ബോട്ടിലേക്കു ചാടിക്കയറുന്നതിനിടെ ബോട്ടിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള കിടങ്ങിലേക്കു ഞാൻ വീണു. രണ്ടു തവണ മുങ്ങിപ്പോയി. മൂന്നാമത്തെ തവണ പൊങ്ങി വന്നപ്പോൾ ആരൊക്കെയോ ചേർന്നു വലിച്ചെടുത്തു. കയ്യിലെ ഒരു ഞരമ്പ് മുറിഞ്ഞിരുന്നു. എന്നെയും കൊണ്ടു സഹപ്രവർത്തകർ ആശുപത്രിയിലേക്ക് പാഞ്ഞു. എല്ലാവരും വാവിട്ട് കരയുകയായിരുന്നു. ആശുപത്രിയിൽ എത്തി അൽപം കഴിഞ്ഞ് എല്ലാം സാധാരണ നിലയിലായപ്പോൾ പഴ്സ് തുറന്ന് മകന്റെ ചിത്രമെടുത്തു നോക്കി. പിന്നെ, പൊട്ടിക്കരഞ്ഞു. ഒരുപാട് പേർ മുങ്ങി മരിച്ച സ്ഥലത്താണു ഞാൻ വീണത്. രക്ഷപ്പെട്ടവരിൽ അപൂർവം ചിലരിൽ ഒരാളായിരുന്നു ഞാൻ.”
മറ്റൊരു അപകടം ഓപ്പോള് എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടയില്‍ ആയിരുന്നു. ” ഷൂട്ടിങിനിടെ വീടിനു തീ പിടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കുന്നതിനിടെ എന്റെ ശരീരത്തിലേക്ക് തീ പടർന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാൻ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ കഴിഞ്ഞത്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നു കരുതിയ നിമിഷങ്ങൾ ആയിരുന്നു അത്. അതിനു ശേഷം ‘കാക്കി നക്ഷത്രം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനുശേഷം രാത്രി കാറോടിച്ചു പോകുന്നതിനിടെ ഞാൻ ഉറങ്ങിപ്പോയി. കാർ ഒരു ലോറിയുടെ പിന്നിൽ ഇടിച്ചു കയറി. കാർ പൂർണ്ണമായി തകർന്നെങ്കിലും ഞാൻ രക്ഷപ്പെട്ടു. മൂന്നു വലിയ അപകടങ്ങളിൽ നിന്ന് ഈശ്വരൻ എന്നെ കാത്തു.” അനീഷ് പങ്കുവച്ചു
Post Your Comments