![](/movie/wp-content/uploads/2019/04/Untitled-2-copy-1.png)
സുരേഷ് ഗോപി – ശോഭന ടീം വീണ്ടുമൊരു മലയാള ചിത്രത്തിനായി ഒന്നിക്കുന്നു, മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നായികയായി വേഷമിട്ട ശോഭന വീണ്ടും സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തില്‍ മടങ്ങിയെത്തുന്നു, സത്യന് അന്തിക്കാടിന്റെ മകന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ ഇഷ്ട നായിക നസ്രിയയാണ്.
സത്യന് അന്തിക്കാടിന്റെ മകന് ആദ്യമായി സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണിത്, സത്യന് അന്തിക്കാടിന്റെ തന്നെ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അഖില്‍ സത്യന്റെ വര്‍ഷങ്ങളായുള്ള സംവിധാന മോഹമാണ് ഇതോടെ പൂവണിയുന്നത്,അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. 2005-ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒന്നിച്ചഭിനയിച്ചത്, മണിച്ചിത്രത്താഴ്, കമ്മീഷണര്‍, സിന്ദൂര രേഖ രജപുത്രന്‍ എന്നിവയാണ് സുരേഷ് ഗോപി-ശോഭന ടീമിന്റെ മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍.
Post Your Comments