മമ്മൂട്ടിയും പൃഥ്വിരാജയും ഒന്നിച്ച പോക്കിരി രാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. എന്നാല്‍ രാജ 2 പോലുളള തട്ടുപൊളിപ്പൻ സിനിമകളുടെ ആവശ്യമെന്തിനെന്നുളള ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
”സിനിമയ്ക്ക് ദേശകാലാന്തരങ്ങളില്ല. മാനുഷിക വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ കാലങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല. ഈ സിനിമ നന്മയുടെ ഭാഗത്തു നില്ക്കുന്ന ചിത്രമാണ്. തിന്മയെ നന്മ ജയിക്കുന്നതു തന്നെയാണ് കഥ. ഫ്രാഞ്ചൈസി ചിത്രങ്ങള്‍ ലോകസിനിമയില്‍ എത്രയോ കാലങ്ങളായി വരുന്നുണ്ട്. അവഞ്ചേഴ്സിന്റെ പതിനാലാം ഭാഗമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതെല്ലാം ഒരു ചോദ്യവും കൂടാതെ കാണുന്നുണ്ട്. പിന്നെ ഈ പാവം രാജയോടെന്തിനാ ഇങ്ങനെ?’ –ഇതായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ഈ മറുപടിയെ കയ്യടിച്ചു സ്വീകരിച്ചിരിക്കുകയാണ് പൃഥ്വിരാജ്. പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിൽ പൃഥിരാജ് എത്താത്തതിന്റെ കാരണവും മമ്മൂട്ടി വെളിപ്പെടുത്തി. ‘പോക്കരിരാജയില്‍ എന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ല.’ അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു.
Post Your Comments