BollywoodGeneralLatest News

വൃത്തികെട്ട സന്ദേശങ്ങളയക്കാന്‍ തുടങ്ങി; 21-ാമത്തെ വയസ്സിലാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞതെന്നു നടിയുടെ തുറന്നു പറച്ചില്‍

ഐറ്റം ഡാന്‍സ് എന്നത് പാര്‍ക്കില്‍ നടക്കാന്‍ പോകുന്നതുപോലെ

ബോളിവുഡിലെ ഹോട്ട് താരം സണ്ണിലിയോണ്‍ മലയാളസിനിമയിലേക്ക് എത്തുകയാണ്. എന്നാല്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ ചില ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം. ബോളിവുഡിലെ തുടക്കകാലത്ത് ഐറ്റം ഡാന്‍സ് ചെയ്യാനുള്ള അവസരം മാത്രമാണ് തന്നെ തേടിയെത്തിയത്. ഐറ്റം ഡാന്‍സിന് പ്രതിഫലമായി ലഭിക്കുന്ന ചെക്കുകള്‍ക്കു വേണ്ടിയാണ് താന്‍ അന്നൊക്കെ ജോലിചെയ്തതെന്നും സണ്ണിലിയോണ്‍ പറയുന്നു.

ഐറ്റം ഡാന്‍സ് ചെയ്യുന്നത് തെറ്റാണെന്ന് കരുതിയിട്ടില്ലെന്ന് താരം പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഐറ്റം ഡാന്‍സ് എന്നത് പാര്‍ക്കില്‍ നടക്കാന്‍ പോകുന്നതുപോലെ ഒരു കാര്യമായിരുന്നു. ” എല്ലാ വീട്ടിലേയും പോലെ സ്നേഹവും കരുതലും അല്ലറചില്ലറ വഴക്കു കൂടലുമൊക്കെ ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു. പക്ഷേ ആരെങ്കിലും അനാവശ്യമായി കുറ്റപ്പെടുത്തിയാലോ പരിഹസിച്ചാലോ മാനസികമായി വേദനിപ്പിക്കാന്‍ ശ്രമിച്ചാലോ അതില്‍ നിന്നൊക്കെ എന്നേയും സഹോദരനേയും രക്ഷപെടുത്താന്‍ ശ്രമിച്ചത് ഞങ്ങളുടെ കുടുംബമാണ്. പക്ഷേ എന്റെ 21-ാമത്തെ വയസ്സിലാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ആളുകള്‍ വളരെ വൃത്തികെട്ട സന്ദേശങ്ങളയക്കാനും വൃത്തികെട്ടരീതിയില്‍ വിമര്‍ശിക്കാനും തുടങ്ങി. അതെന്റെ ഹൃദയത്തെ വല്ലാതെ തകര്‍ത്തു കളഞ്ഞു. പിന്നീട് കാര്യങ്ങള്‍ക്കൊക്കെ മാറ്റം വന്നെങ്കിലും അതിന്നും വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്. ”

ഇന്ന് ഞാന്‍ മൂന്നു കുട്ടികളുടെ അമ്മയാണ്. ഞാന്‍ അനുഭവിച്ചതുപോലെയുള്ള മോശപ്പെട്ട അനുഭവങ്ങളുണ്ടാവാതെ അവരെ വളര്‍ത്തുകയെന്നതാണ് എന്റെ ലക്ഷ്യമെന്നും സണ്ണി പറഞ്ഞു.

sunny

shortlink

Related Articles

Post Your Comments


Back to top button