‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ എന്ന സിനിമയുടെ കഥ എഴുതി കൊണ്ടായിരുന്നു ഇരട്ട സംവിധായകരായ സിദ്ധിഖ് ലാല്‍ ടീമിന്റെ തുടക്കം, പിന്നീട് ‘നാടോടിക്കാറ്റ്’ എന്ന സിനിമയായിരുന്നു ഇവരുടെ ഡ്രീം പ്രോജക്റ്റ്, പല പ്രമുഖരോടും കഥ പറഞ്ഞെങ്കിലും നാടോടിക്കാറ്റിന്റെ കഥ ആര്‍ക്കുമത്ര ദഹിച്ചിരുന്നില്ല, രണ്ടു ചെറുപ്പക്കാര്‍ ജോലി ഇല്ലാതെ അലഞ്ഞു തിരിയുകയും, ഒടുവില്‍ സിഐഡി ആകുകയും ചെയ്യുന്ന ലോജിക് ഇല്ലാത്ത കഥയോട് പലര്‍ക്കും വിമുഖതയുണ്ടായിരുന്നു, ഒടുവില്‍ ,നാടോടിക്കാറ്റ്, എന്ന ചിത്രത്തിന്റെ കഥ സിദ്ധിഖ് ലാല്‍ ടീം സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന് നല്‍കുകയും ചിത്രം ഗംഭീര വിജയമാകുകയും ചെയ്തു.
,നാടോടിക്കാറ്റ്, എന്ന ചിത്രത്തിന്റെ തിരക്കഥ ഞങ്ങള്‍ എഴുതിയിരുന്നുവെങ്കില്‍ സിനിമ ഇത്രത്തോളം ഭംഗിയാകില്ലായിരുന്നുവെന്ന് സംവിധായകന്‍ സിദ്ധിഖ് വ്യക്തമാക്കുന്നു, എക്സ്പീരിയന്‍സ് വലിയ ഒരു ഘടകമാണ്, തീര്‍ച്ചയായും ശ്രീനിവാസനെപ്പോലെ ഒരാള്‍ എഴുതിയത് കൊണ്ട് ഹിറ്റായ സിനിമയാണ് നാടോടിക്കാറ്റ്. വര്‍ഷങ്ങള്‍ക്കിപ്പുറം നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ഓര്‍മ്മ പുതുക്കി കൊണ്ട് സിദ്ധിഖ് പങ്കുവച്ചു.
Post Your Comments