GeneralLatest NewsMollywood

സിദ്ദിഖിനെ തല്ലിച്ചതച്ചപ്പോൾ അസോസിയേഷൻ ഉറങ്ങിപ്പോയോ; നടന്‍ ആദിത്യന്‍

നായകൻ പൊലീസ് ഓഫിസറുടെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രംഗം തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യന്ത്രിയ്ക്കു നൽകിയ പരാതിയിൽ പറയുന്നു.

പൃഥ്വിരാജ് ഒരുക്കിയ മോഹൻലാൽ ചിത്രം ലൂസിഫറിനെതിരെ കേരള പോലീസ് അസ്സോസിയേഷന്‍ പരാതി നല്‍കിയതിനെതിരെ നടന്‍ ആദിത്യൻ ജയൻ. നായകൻ പൊലീസ് ഓഫിസറുടെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രംഗത്തിനെതിരെ പൊലീസ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. സീൻ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യന്ത്രിയ്ക്കു നൽകിയ പരാതിയിൽ പറയുന്നു. എന്നാലിത് ലൂസിഫർ ഹിറ്റ് ആയപ്പോൾ ചിലർക്ക് ഉണ്ടായ ചൊറിച്ചിലാണെന്ന് ആദിത്യൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൂടാതെ മോഹന്‍ലാലിന്റെ രാവണപ്രഭു എന്ന സിനിമയിൽ സിദ്ധിക്ക് എന്ന നടൻ അഭിനയിച്ച പോലീസ് കഥാപാത്രത്തെ നടു റോഡിൽ ഇട്ടു ചവിട്ടിയപ്പോൾ കേരള പൊലീസ് അസോസിയേഷൻ ഉറങ്ങി പോയിരുന്നോ? വെന്നും താരം കുറിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലുസിഫർ ഹിറ്റ് ആയപ്പോൾ ചിലർക്ക് ചൊറിച്ചിൽ. അതാണ് ഇവിടെ തോന്നുന്നത്, പിന്നെ രാവണപ്രഭു എന്ന സിനിമയിൽ സിദ്ധിക്ക് എന്ന നടൻ അഭിനയിച്ച പോലീസ് കഥാപാത്രത്തെ നടു റോഡിൽ ഇട്ടു ചവിട്ടിയപ്പോൾ കേരള പൊലീസ് അസോസിയേഷൻ ഉറങ്ങി പോയിരുന്നോ????

ലാലേട്ടനെ ഇഷ്ടപെടുന്നവർ ഈ സിനിമ പോയി കാണുക തന്നെ ചെയ്യും അവരുടെ ആവേശം കുറക്കാൻ ആർക്കും പറ്റില്, മോഹൻലാൽ എന്ന വ്യക്തി അല്ല പോലീസിനെ ചവിട്ടി നിർത്തിയത് അതിലെ കഥാപാത്രമാണ്. പിന്നെ ഒരു തെറ്റ് കണ്ടാൽ പ്രതികരിക്കാത്ത ആരാണ് ഇന്ന് കേരളത്തിൽ, അത് വളരെ ഭംഗിയായി ഒരു ഡയറക്ടർ എന്ന നിലയിൽ പൃഥ്വിരാജ് പ്രേക്ഷകരിലേക്ക് എത്തിച്ചു.

സത്യത്തിൽ ഇവരിൽ ആരെയാണ് ലക്ഷ്യം വെച്ചത് , ലാലേട്ടനെ അല്ല. അത് ഇവിടെ കേരളത്തിൽ നടക്കില്ല . അങ്ങനെ എങ്കിൽ ഇവിടെ ഈ ഇവിടെ ഇന്ത്യ മഹാരാജ്യത്തു എത്രയോ സിനിമകൾ എത്രയോ ഭാഷകളിൽ പലതരം ആശയങ്ങളിൽ ഇറങ്ങുന്നുണ്ട് അതിന്റെ ഒകെ പിന്നാലെ പോയാൽ എത്ര നടീ നടന്മാർക് എതിരെ കേസ്‌ കൊടുക്കും. ആരാണ് ഇതിന്റെ പിന്നിൽ, ഒരു നല്ല സിനിമ ജനങ്ങൾ ഏറ്റെടുത്തു അതിന്റെ വേദനയാണ് ഈ കാട്ടുന്നത് , എനിക് ഇപ്പോൾ ഓർമ വരുന്നത് സ്ഫടികം ഇറങ്ങിയപ്പോളും ഇതുപോലെ കുറെ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു….. കഷ്ടമാണ് വളരെ കഷ്ടം

shortlink

Related Articles

Post Your Comments


Back to top button