BollywoodGeneralLatest News

മൂന്നു വയസുകാരന്‍ മകനെതിരെ പരിഹാസം; ചുട്ടമറുപടിയുമായി താരം

അഹിലിനെ കണ്ടാൽ പോളിയോ ബാധിച്ചതു പോലെ തോന്നുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്

ബോളിവുഡ് മസില്‍ ഖാന്‍ സല്‍മാന്റെ സഹോദരി അര്‍പിത ഖാന്‍ ബോളിവുഡിലെ സെലിബ്രിറ്റി സിസ്റ്ററാണ്. നടൻ ആയുഷ് ശര്‍മയാണ് അര്‍പിതയുടെ ഭര്‍ത്താവ്. പലപ്പോഴും വിവാദങ്ങള്‍ പിന്തുടരുന്ന അര്‍പിത സോഷ്യൽ മീഡിയയിൽ മോശം കമന്റിട്ടയാൾക്ക് തകർപ്പൻ മറുപടി കൊടുത്തിരിക്കുകയാണ്.

മൂന്നു വയസ്സുകാരന്‍ അഹില്‍ തന്റെ മുത്തച്ഛൻ സലീം ഖാനും അമ്മാവൻ സൊഹൈല്‍ ഖാനുമൊപ്പം പിറന്നാൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ അർപിത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് താഴെ അഹിലിനെ കണ്ടാൽ പോളിയോ ബാധിച്ചതു പോലെ തോന്നുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് കടുത്ത ഭാഷയിൽ മറുപടി കൊടുത്തിരിക്കുകയാണ് താരം.

‘നിങ്ങൾ വെറുപ്പുളവാക്കുന്ന ഒരാളാണ്. ഇത്തരം ഹീനമായ അഭിപ്രായങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിടണം’. അർപിത കുറിച്ചു. അർപിതയ്ക്കു പിന്തുണ പ്രഖ്യാപിച്ചും അഭിനന്ദനം രേഖപ്പെടുത്തിയും ആരാധകരും രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button