മോഹന്‍ലാല്‍ -പൃഥ്വിരാജ് ടീമിന്റെ ഒരു സിനിമ, വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇരു താരങ്ങളുടെയും ആരാധകര്‍ക്കായി സമ്മാനിക്കാനിരുന്നത് ലാല്‍ ജോസ് എന്ന സംവിധായകനാണ്. ലാല്‍ ജോസിന്റെ ആദ്യ മോഹന്‍ലാല്‍ പ്രോജക്റ്റ് എന്ന നിലയിലായിരുന്നു ചിത്രത്തിന്റെ എഴുത്ത് പുരോഗമിച്ചത്, കസിന്‍സ് എന്ന് പേരിട്ടിരുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ – പൃഥ്വിരാജ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍, ഓണ്‍ സ്ക്രീനില്‍ മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിച്ച ചിത്രമെന്ന നിലയിലും ലൂസിഫര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അത്തരമൊരു പ്രോജക്റ്റ് മലയാള സിനിമയില്‍ വെളിച്ചം കാണാതെ പോകുകയായിരുന്നു.
ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം എഴുതിയ ‘കസിന്‍സ്’ എന്ന പ്രോജക്റ്റ് അതിന്റെ തിരക്കഥയുടെ അവസാന ഘട്ടം വരെ എത്തിയെങ്കിലും ചില പ്രതിസന്ധികള്‍ മൂലം ചിത്രം ഉപേക്ഷിക്കുകയായിരുന്നു. ലാല്‍ ജോസ് എന്ന സംവിധായകന് കസിന്‍സ് എന്ന ചിത്രത്തിനും മുന്‍പേ ഒരു മോഹന്‍ലാല്‍ പ്രോജ്കറ്റ് പ്ലാന്‍ ചെയ്തിരുന്നു, എന്നാല്‍ മോഹന്‍ലാലിനു ചിത്രത്തിന്റെ ക്ലൈമാക്സിനോട് അതൃപ്തി തോന്നുകയും, ഒരു കുട്ടിയുമായി ചേര്‍ന്നുള്ള ആ ചിത്രത്തിലെ ക്ലൈമാക്സ് പ്രേക്ഷകര്‍ക്ക് ദഹിക്കില്ലെന്നും ലാല്‍ ജോസിനോട് മോഹന്‍ലാല്‍ വ്യക്തമാക്കി.
Post Your Comments