അന്തരിച്ച നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ആനന്ദവല്ലിയുമായി നാല്പതു വര്‍ഷത്തെ സൌഹൃദമുണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി. മലയാള സിനിമക്ക് മികച്ച കലാകാരിയെ നഷ്ടമായെന്നും ഭാഗ്യലക്ഷ്മി ആനന്ദവല്ലിയുടെ മരണത്തില്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. മകന് ദീപന്റെ മരണത്തോടെയാണ് ആനന്ദവല്ലിക്ക് സുഖമില്ലാതായെന്നു ഭാഗ്യലക്ഷ്മി പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ” കഴിഞ്ഞ ഒരു വര്‍ഷമായി ചേച്ചി ചികിത്സയിലായിരുന്നു. ദീപന് മരിച്ചതിന് ശേഷമാണ് ചേച്ചിക്ക് അസുഖങ്ങള്‍ തുടങ്ങിയത്. രക്ത സംബന്ധമായ രോഗമായിരുന്നു. തുടക്കത്തില്‍ അത്ര ഗുരുതരമൊന്നും ആയിരുന്നില്ല. പക്ഷേ തലച്ചോറില്‍ രക്തസ്രാവം വന്നതിനെ തുടര്‍ന്നാണ് മരിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം പരസ്പരം പങ്കുവച്ചിട്ടുണ്ട്. ല്ല സഹപ്രവര്‍ത്തകയായിരുന്നു സുഹൃത്തായിരുന്നു. മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് ഒരു നല്ല കലാകാരിയെയാണ്.”
കടപ്പാട്: മാതൃഭുമി
Post Your Comments