ഒരു ചിത്രത്തില്‍ ഒന്നിലധികം നായികമാരുണ്ടെങ്കില്‍ പ്രാധാന്യത്തിന്റെ പേരില്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇപ്പോള്‍ അത്തരം ഒരു പ്രശ്നത്തില്‍ പെട്ടിരിക്കുകയാണ് ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ എന്ന ചിത്രം. സോനാക്ഷി സിന്‍ഹയും പരിനീതി ചോപ്രയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ ചൊല്ലി ഇരു താരങ്ങളും തമ്മില്‍ പ്രശ്നത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്. പരിനീതി ചോപ്ര ഇതുസംബന്ധിച്ച് അണിയറപ്രവര്‍ത്തകരോട് പരാതി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ചിത്രത്തില്‍ താനാണ് നായികയെന്ന് സോനാക്ഷി പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. രണ്ടുപേരുടെയും കഥാപാത്രങ്ങള്‍ തുല്യ പ്രാധാന്യമുള്ളതാണെന്നാണ് പരനീതി ചോപ്ര കരുതിയിരുന്നത്. അപ്പോള്‍ താനാണ് നായിക എന്ന സോനാക്ഷി സിന്‍ഹ പറയുന്നത് ശരിയല്ലെന്നും പരിനീതി ചോപ്ര പറയുന്നു. പിണക്കത്തില്‍ ആയതോടെ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാകുന്നില്ലെന്നും സൂചന. അജയ് ദേവ്ഗണ് ആണ് ചിത്രത്തിലെ നായകന്
Post Your Comments