BollywoodGeneralLatest News

‘എന്നെ തൊടരുത്’; നടി ഉര്‍വശിയേ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ച സംഭവം

എന്നെ തൊടരുത്, എന്ന് ഉര്‍വശി ബോണി കപൂറിനോട് പറയുന്നു' എന്ന് വീഡിയോക്ക് താഴെ കൊടുത്തിട്ടുണ്ട്

ബോളിവുഡ് താര സുന്ദരി ഉര്‍വശി റൗട്ടെല്ലയോട് നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അപമാരാദ്യയായി പെരുമാറി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഒരു മാധ്യമത്തില്‍ വന്ന വീഡിയോ സ്‌ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റ്‌ ചെയ്തു കൊണ്ട് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ഉര്‍വശി.

താന്‍ ബഹുമാനിക്കുന്ന ബോണി കപൂറിന്റെ അന്തസ്സിനെ തകര്‍ക്കുന്ന പ്രചരണമാണിതെന്നും സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ പ്രചരിക്കുന്ന ട്രോളുകള്‍ തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും ഉര്‍വശി പറയുന്നു.

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയയുടെ വിവാഹച്ചടങ്ങിനിടെ ഉര്‍വശിയും ബോണി കപൂറും സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഉയോഗിച്ചുകൊണ്ടായിരുന്നു അപവാദ പ്രചരണം.എന്നെ തൊടരുത്, എന്ന് ഉര്‍വശി ബോണി കപൂറിനോട് പറയുന്നു’ എന്ന് വീഡിയോക്ക് താഴെ കൊടുത്തിട്ടുണ്ട്. എന്നാല്‍ സത്യം നോക്കാതെ സ്ത്രീശാക്തീകരണം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ചില മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയെന്നും ഉര്‍വശി ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button