തെന്നിന്ത്യന്‍ നായിക മീര വാസുദേവിനെ മലയാളികള്‍ മരന്നിട്ടുണ്ടാകില്ല. തന്മാത്ര എന്ന ഒരൊറ്റ ചിത്രത്തിലെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് മീര. ബ്ലസ്സി ഒരുക്കിയ ഈ ചിത്രത്തില്‍ നഗ്ന രംഗത്തിന്റെ പേരില്‍ പല താരങ്ങളും പിന്മാറിയിരുന്നു. അല്‍ഷിമേഴ്സ് രോഗബാധിതനായ രമേശന്റെയും കുടുംബത്തിന്റെയും കഥയാണ് തന്മാത്രയില് പറയുന്നത്. മോഹന്‍ലാലിന്റെ നായികയാവാനായാണ് വിളിച്ചതെങ്കിലും ചിത്രത്തിലെ നഗ്നരംഗത്തെക്കുറിച്ച് അറിഞ്ഞതോടെ പല മുന്‍നിര നായികമാരും പിന്‍വാങ്ങിയെന്നു സംവിധായകന് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മോഹന്‍ലാലുമായി ഉള്ള ലൈംഗിക രംഗം ഉള്ളതുകൊണ്ട് പല മുന്‍നിര നായികമാരും ഒഴിവാക്കിയ വേഷമായിരുന്നു ഇത്.എന്നാല്‍ സിനിമയിലെ നഗ്ന രംഗത്തെക്കുറിച്ച് തന്നോട് മുന്നെ പറഞ്ഞിരുന്നുവെന്നും സിനിമയിലെ പ്രധാനപ്പെട്ട ആളകള്‍ മാത്രമേ മുറിയില്‍ ഉണ്ടാകാന്‍ പാടുള്ളു എന്ന് നിബന്ധനയാണ് താന്‍ മുന്നോട്ട് വച്ചതെന്നും മീര പറയുന്നു. ആ ചിത്രം കാരണം ആണ് താനിപ്പോഴും ഓര്‍ക്കപ്പെടുന്നതെന്നും അവര്‍ പങ്കുവച്ചു
Post Your Comments