ഒരു താരപുത്രന് കൂടി ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. ബോളിവുഡ് കിംഗ് ഖാന് സാക്ഷാൽ ഷാരൂഖ് ഖാന്റെ മൂത്തമകൻ ആര്യൻ ഖാനാണ് ബി ടൌണ്‍ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നത്. കരൺ ജോഹർ സംവിധാനം ചെയ്യുന്ന ‘തക്തി’ൽ സഹസംവിധായകനായാണ് ആര്യൻ എത്തുക
രൺവീർ സിങ്ങും കരീന കപൂറുമാണ് ‘തക്തി’ലെ താരങ്ങൾ. ആര്യൻ ഫിലിം മേക്കിംഗ് പഠിക്കുകയാണെന്നും ഹിന്ദി ഫിലിം ഇൻഡസ്ട്രിയിൽ ചേരാൻ അവന് ആഗ്രഹമുണ്ടെന്നും മുൻപ് ഒരു അഭിമുഖത്തിൽ ഷാരൂഖ് വെളിപ്പെടുത്തിയിരുന്നു. “ആര്യൻ സിനിമാസംവിധാനവും എഴുത്തുമാണ് പഠിക്കുന്നത്. സുഹാനയ്ക്കാണ് അഭിനയത്തോട് താൽപര്യം. ഫിലിം മേക്കിങ് കോഴ്സ് കഴിഞ്ഞാൽ കരണിനൊപ്പം അസിസ്റ്റന്റായി ചേരാൻ ആര്യൻ ആഗ്രഹിക്കുന്നുണ്ട്”.– ഷാരൂഖ് പറയുന്നു
Post Your Comments