GeneralLatest NewsMollywood

അതിൽ ഉള്ള കുറച്ച് കാര്യങ്ങൾ പറയാതിരിക്കുക മാത്രമാണ് ചെയ്തത്; പൃഥ്വിരാജ്

സിനിമ ഇറങ്ങി, ചിത്രം കാണുമ്പോൾ പ്രേക്ഷകർ അറിയട്ടെ എന്നുവിചാരിച്ചു. അല്ലാതെ ചെറിയ സിനിമയെന്നു പറഞ്ഞ ഓർമ എനിക്കില്ല.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഈ ചിത്രം ചെറിയ സിനിമയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പൃഥ്വി പറയുന്നു. ആ സിനിമയിൽ ഉള്ള കുറച്ച് കാര്യങ്ങൾ പറയാതിരിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം കൂടിചേര്‍ത്തു. കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ സെറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വി.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ .. ‘സിനിമ ഇറങ്ങി, ചിത്രം കാണുമ്പോൾ പ്രേക്ഷകർ അറിയട്ടെ എന്നുവിചാരിച്ചു. അല്ലാതെ ചെറിയ സിനിമയെന്നു പറഞ്ഞ ഓർമ എനിക്കില്ല. ലൂസിഫർ, മുമ്പെങ്ങും കേട്ടിട്ടില്ലാത്ത വിവിധ പ്രദേശങ്ങളില്‍ റിലീസ് ചെയ്തു കഴിഞ്ഞു. അവിടെ നിന്നൊക്കെ വലിയ കലക്‌ഷനാണ് ലഭിക്കുന്നത്. മലയാളസിനിമയ്ക്കു തന്നെ ഇത് പുതിയ അറിവാണ്. ഇൻഡസ്ട്രിയിലെ മറ്റുള്ളവർക്കും ഇതൊക്കെ പ്രചോദനമാകട്ടെ, ഗുണകരമാകട്ടെ. ഇങ്ങനെയൊരു സിനിമ സൃഷ്ടിക്കാൻ എന്റെ കൂടെ നിന്ന ഒരുപാട് പേരുണ്ട്. അതിൽ ഏറ്റവും വലിയ സ്ഥാനം നിർമാതാവായ ആന്റണി പെരുമ്പാവൂർ ആണ്. പുതുമുഖ സംവിധായകന് ഇത്രവലിയ വരവേൽപ് തന്നതിന് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരോട് ഒരുപാടു നന്ദി’

shortlink

Related Articles

Post Your Comments


Back to top button