
മലയാളത്തിന്റെ ക്ലാസിക് സംവിധായകന് പത്മരാജന് ഒരുക്കിയ ചിത്രമാണ് “കൂടെവിടെ?”. വാസന്തിയുടെ തമിഴ് നോവലിനെ ആസ്പദമാക്കി പത്മരാജന് സംവിധാനം ചെയ്ത കൂടെവിടെയില്‍ മമ്മൂട്ടി അവതരിപ്പിച്ച ക്യാപ്റ്റന്‍ തോമസും റഹ്മാന് അവതരിപ്പിച്ച രവി പുത്തൂരാനും ഇന്നും ആരാധകരുടെ ഇഷ്ട കഥാപാത്രങ്ങളാണ്. എന്നാല്‍ ക്യാപ്ടന് തോമസ് ആയി പത്മരാജന് മനസ്സില്‍ കണ്ടിരുന്നത് മമ്മൂട്ടിയേ ആയിരുന്നില്ല.
നടന് രാമചന്ദ്രനെയായിരുന്നു ഈ കഥാപാത്രത്തിനായി സംവിധായകന് ആലോചിച്ചത്. ഒരു പട്ടാളക്കാരന്റെ രൂപഭാവങ്ങള്‍ ഉള്ള രാമചന്ദ്രന് പത്മരാജന്റെ സുഹൃത്തുകൂടിയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ തോമസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി തന്നെ അവതരിപ്പിക്കണമെന്ന നിര്‍ബന്ധത്തില്‍ നിന്നും നിര്‍മ്മാതാവ് പ്രേംപ്രകാശ് പിന്മാറിയില്ല. അങ്ങനെയാണ് മമ്മൂട്ടി ഈ ചിത്രത്തിലേയ്ക്ക് എത്തുന്നത്.
Post Your Comments