
ഒരു സംവിധായകന്റെ തന്നെ തുടരെ തുടരെ പന്ത്രണ്ട് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റാകുക എന്ന് പറയുന്നത് മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു അപൂര്‍വ റെക്കോര്‍ഡാണ്, അങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ ഭാഗ്യം ലഭിച്ച പ്രഗല്‍ഭ സംവിധായകനാണ് ഹരിഹരന്‍.
തന്റെ കരിയറിന്റെ തുടക്കകാലത്ത് പ്രേം നസീറിനെ നായകനാക്കി വാണിജ്യ ചിത്രങ്ങള്‍ ഒരുക്കിയ ഹരിഹരന്‍ എണ്‍പതുകള്‍ക്ക് ശേഷമാണു ഒരു വടക്കന്‍ വീരഗാഥ പോലെയുള്ള ക്ലാസ് ചിത്രങ്ങളിലേക്ക് വഴിമാറുന്നത്. ഹരിഹരന്‍ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റല്‍ മുതല്‍ രാജയോഗം വരെ തുടര്‍ച്ചയായ പന്ത്രണ്ടു സിനിമകള്‍ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ മലയാളത്തിലെ അപൂര്‍വ സംവിധായകരില്‍ ഒരാളാണ് ഹരിഹരന്‍. ലവ് മാര്യേജ്, ബാബു മോന്‍, കോളേജ് ഗേള്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്.
എംടിയുമായി ചേര്‍ന്ന് മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ ഹരിഹരന്‍ വാണിജ്യ ചിത്രങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിക്കുകയായിരുന്നു. കാമ്പുള്ള വിഷയങ്ങളില്‍ തന്റെതായ സംവിധാന മികവു പതിപ്പിച്ച ഹരിഹരന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ പകരം വയ്ക്കാനില്ലാത്ത ഫിലിം മേക്കറാണ്.
Post Your Comments