GeneralLatest NewsMollywood

ആക്രിക്കച്ചവടം മുതൽ ജീവിക്കാൻ വേണ്ടി പല വേഷങ്ങളും കെട്ടിയ മുരുകന്‍; സിനിമാ സ്വപ്നം സ്വന്തമാക്കിയ കഥ

ആക്രിക്കച്ചവടം മുതൽ ജീവിക്കാൻ വേണ്ടി പല വേഷങ്ങളും കെട്ടിയ മുരുകന്റെ വിജയം കൂടിയാണ് ലൂസിഫര്‍.

സിനിമ ഒരു കൂട്ടായ്മയുടെ വിജയമാണ്. വെള്ളിവെളിച്ചത്തില്‍ തങ്ങളുടെ സ്വപങ്ങള്‍ പൂവണിയാന്‍ ആഗ്രഹിക്കുന്ന നിരവധി കലാകാരന്മാര്‍ നമുക്ക് ചുറ്റുമുണ്ട്. സിനിമയില്‍ വിജയം നേടാന്‍ കൊതിച്ച ഒരു ചെറുപ്പക്കാരനാണ് മുരുകന്‍മാർട്ടിൻ . ആക്രിക്കച്ചവടം മുതൽ ജീവിക്കാൻ വേണ്ടി പല വേഷങ്ങളും കെട്ടിയ മുരുകന്റെ വിജയം കൂടിയാണ് ലൂസിഫര്‍.

ചിത്രത്തിൽ ലാലേട്ടന്റെ മാസ് സ്വീക്വൻസുകളില്‍ മുത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ താരമാണ് മുരുകന്‍. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി പല ചിത്രങ്ങളിലും ചെറിയ ചെറിയ വേഷത്തിലൂടെ എത്തിയ മുരുകന്‍ തമിഴ്നാട് സ്വദേശിയാണ്. കൊച്ചിയിലാണ് താമസം. ആക്രിക്കച്ചവടം മുതൽ ജീവിക്കാൻ വേണ്ടി പല വേഷങ്ങളും മുരുകന്‍ കെട്ടിയത് സിനിമയെന്ന ആഗ്രഹം നേടാന്‍ വേണ്ടിയാണ്. ആ വിജയത്തിലേയ്ക്ക് എത്തിയ സന്തോഷത്തിലാണ് താരം.

shortlink

Related Articles

Post Your Comments


Back to top button