
‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രമാണ് മോഹന്‍ലാല്‍- കമല്‍ കൂട്ടുകെട്ടില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രം മോഹന്‍ലാലിനെ നായകനാക്കി കൊണ്ടായിരുന്നു , കമല്‍ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തത്. പിന്നീടു നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നു. ‘ഉണ്ണികളേ ഒരു കഥ പറയാം’, ‘ഉള്ളടക്കം’, അങ്ങനെ നിരവധി ക്ലാസ് ചിത്രങ്ങള്‍ മോഹന്‍ലാല്‍- കമല്‍ ടീം മലയാളിക്ക് സമ്മാനിച്ചിരുന്നു.
ഇരുവരും അവസാനമായി ഒന്നിച്ച ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിലെ ലൊക്കേഷന്‍ നിമിഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് കമല്‍.
“കഥാപാത്രത്തെ വളരെ നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നടനാണ് മോഹന്‍ലാല്‍, ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിലെ ആദ്യ ചിത്രീകരണ രംഗം തന്നെ അത് തെളിയിച്ചിരുന്നു, ചിത്രത്തിലെ ആദ്യ ഷോട്ട് എടുത്തപ്പോള്‍ മോഹന്‍ലാല്‍ കുറച്ചു ഓവറാണെന്ന് എനിക്ക് തോന്നിയിരുന്നു, ഞാനത് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്.
“ഞാന്‍ ‘സാഗര്‍ കോട്ടപ്പുറം’ എന്ന കഥാപാത്രത്തെ ഇങ്ങനെയൊരു ലെവലിലാണ് കണ്‍സീവ് ചെയ്തിരിക്കുന്നത്, കമല്‍ പറഞ്ഞ പോലെ കുറച്ചു കൂടി ഡോസേജ് കുറച്ചു ചെയ്യാം, പക്ഷെ അങ്ങനെ ചെയ്താല്‍ ഈ കഥാപാത്രത്തിന്റെ ടോട്ടാലിറ്റിയെ അത് ബാധിക്കുമോ എന്ന ഭയമുണ്ട്, സാഗര്‍ കോട്ടപ്പുറം എന്റെ മനസ്സിലേക്ക് കയറിയത് ഈ വിധമാണ്”.
സിനിമ ചിത്രീകരിക്കുന്ന ആദ്യ ദിവസം തന്നെ മോഹന്‍ലാല്‍ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രത്തെ അത്രത്തോളം ഉള്‍ക്കൊണ്ടിരുന്നു. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേയാണ് അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങളെക്കുറിച്ച് കമല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മനസ്സ് തുറന്നത്.
Post Your Comments