ക്യാന്‍സര്‍ ചികിത്സക്ക് വേണ്ടി സിനിമയില്‍ നിന്നും ഇടവേള എടുത്ത ബോളിവുഡ് താരം തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകര്‍. ലണ്ടനിലെ നീണ്ട എട്ടുമാസത്തെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ മാസം നാട്ടിലെത്തിയിരുന്നെങ്കിലും ബോളിവുഡ് നടന് ഇര്ഫാന് മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തിരുന്നില്ല. എന്നാലിപ്പോള്‍ ചികിത്സയ്ക്ക് ശേഷം ആദ്യമായി ക്യാമറകള്‍ക്ക് മുന്നില്‍ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഇര്ഫാന്.
മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇര്ഫാന് ഖാനെ ക്യാമറകണ്ണുകള്‍ കണ്ടെത്തിയത്. മുഖത്തിന്റെ താഴ്ഭാഗം കറുത്ത തുണികൊണ്ട് മൂടിയിരുന്നെങ്കിലും പിന്നീട് അത് അഴിക്കുകയായിരുന്നു താരം. കഴിഞ്ഞ മാസം മുംബൈയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇര്ഫാന് മാധ്യമങ്ങളോട് പ്രതികരിക്കാതെ, ഫോട്ടോയ്ക്ക് മുഖം തരാതെ പെട്ടെന്ന് തന്നെ വിമാനത്താവളത്തില്‍ നിന്നിറങ്ങുകയായിരുന്നു. ആരോഗ്യവാനായി ഇര്‍ഫാനെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
Post Your Comments