മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ ബോബി എന്ന കഥാപാത്രവുമായി ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് എത്തിയത്. ഈ ചിത്രത്തില്‍ വിവേകിന് ശബ്ദം നല്‍കിയത് നടന് വിനീത് ആയിരുന്നു. ലൂസിഫറില്‍ വിവേകിന് ശബ്ദം നല്കിയ അനുഭവം വിനീത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
”ഏകദേശം ഒന്നര ദിവസമാണ് ഡബ്ബിങ്ങിനു വേണ്ടി ചെലവഴിക്കേണ്ടി വന്നത്. വിവേക് ഒബ്റോയിയുടെ സംഭാഷണങ്ങളെല്ലാം പൃഥ്വിരാജ് തന്നെ നേരത്തെ ഡബ്ബ് ചെയ്തു വച്ചിരുന്നു. കൃത്യമായ മോഡുലേഷനിലുള്ള പൃഥ്വിയുടെ ശബ്ദമാണ് എനിക്ക് പൈലറ്റ് ഓഡിയോ ആയി ലഭിച്ചത്. എനിക്കു റെഫറൻസിനായി അദ്ദേഹം അതു മുഴുവനും ശബ്ദം നൽകി വച്ചിരുന്നു. ഞാൻ അദ്ഭുതപ്പെട്ടുപോയി. സാധാരണ ഷൂട്ടിങ് സമയത്തെ പൈലറ്റ് ഓഡിയോ ആണ് ഡബ്ബ് ചെയ്യാൻ പോകുമ്പോൾ ലഭിക്കുക.
പക്ഷേ, പൃഥ്വിരാജ് എന്ന സംവിധായകൻ ലൂസിഫർ എന്ന സിനിമയ്ക്കു വേണ്ടി എത്രത്തോളം മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന അനുഭവമായിരുന്നു ഇത്. ‘ഏട്ടാ, ഈ മോഡുലേഷൻ, റഫറൻസ് ആയി ഉപയോഗിച്ചോളൂ,’ എന്നു മാത്രമാണ് പൃഥ്വി പറഞ്ഞത്. പൃഥ്വിരാജ് ചെയ്തു വച്ചിരുന്ന ഓഡിയോ ട്രാക്കിൽ എല്ലാമുണ്ടായിരുന്നു. അതുകൊണ്ട്, എനിക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഏതു മോഡുലേഷൻ കൊടുക്കണമെന്നോ, എങ്ങനെ പറയണമെന്നോ എന്ന യാതൊരു ആശങ്കളും ആശയക്കുഴപ്പങ്ങളും അതുകൊണ്ടു എനിക്കുണ്ടായില്ല. ”
കടപ്പാട്: മനോരമ
Post Your Comments