തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മജ് ലി. നാഗ ചൈതന്യയും സാമന്തയും വിവാഹ ശേഷം ഒരുമിച്ചെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലറിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിത നാഗചൈതന്യയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് രാംഗോപല്‍ വര്‍മ്മ.
തനിയ്ക്ക് യഥാര്‍ഥത്തില്‍ സാമാന്തയെയാണ് ഇഷ്ടം. എന്നാല്‍ ട്രെയിലറില്‍ സാമന്തയെക്കാള്‍ ഇഷ്ടപ്പെട്ടത് നാഗ ചൈതന്യയെയാണെന്ന് രാം ഗോപാല്‍ വര്‍മ്മ ടീറ്റ് ചെയ്തു. കൂടാതെ താനൊരു സ്വവര്‍ഗാനുരാഗിയല്ലെന്നും സംവിധായകന് കുറിക്കുന്നു. താന്‍ മദ്യപിച്ചിട്ടുണ്ടെന്നും പറയുന്ന ട്വീറ്റ് ടോളിവുഡില്‍ വന്‍ ചര്‍ച്ച വിഷയമാകുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
Post Your Comments