GeneralHollywoodLatest News

വിവാഹം കഴിഞ്ഞ് നാലാം ദിവസം വിവാഹ മോചനത്തിന്; നടന്റെ നാലാം വിവാഹ മോചനവാര്‍ത്ത‍ വൈറല്‍

നടിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്ക ശനിയാഴ് വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി

ഇപ്പോള്‍ ഹോളിവുഡ് സിനിമാ ലോകത്തെ ചര്‍ച്ച വിവാഹം കഴിഞ്ഞ് നാലാം ദിവസം വിവാഹ മോചനത്തിന് നടന്‍ ഒരുങ്ങുന്നതാണ്. ഹോളിവുഡ് താരം നിക്കോളാസ് കേജാണ് നാലാം വിവാഹമോചനത്തിനു തയ്യാറെടുക്കുന്നത്. ശനിയാഴ്ചയാണ് കാമുകി എറിക്കാ കൊയക്കയുമായി കേജ് വിവാഹതിനായത്. നടിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്ക ശനിയാഴ് വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. എന്നാല്‍ ബുധനാഴ്ച കേജ് വിവാഹ മോചനത്തിനുള്ള അപേക്ഷ നല്‍കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1995ല്‍, 31-ആം വയസിലായിരുന്നു നിക്കോളാസിന്‍റെ ആദ്യ വിവാഹം. അമേരിക്കന്‍ നടിയായ പട്രീഷ്യയുമായുള്ള വിവാഹ ബന്ധം 2001ല്‍ വേര്‍പ്പെടുത്തിയ കേജ് 2002ല്‍ ഗായികയും ഗാനരചയിതാവുമായ ലിസ മേരിയെ വിവാഹം കഴിച്ചു. ഇവരുമായുള്ള ബന്ധം 2004 ല്‍ അവസാനിപ്പിക്കുകയും ചെയ്തു. ആ വര്‍ഷം തന്നെ നടി ആലിസ് കിമ്മിനെ താരം വിവാഹം ചെയ്തു. 2016ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു.

shortlink

Post Your Comments


Back to top button