
മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. താരത്തിന്റെ ഹിറ്റ് ചിത്രം വീണ്ടും കാണാന്‍ അവസരം. മാസ്മരിക പ്രകടനത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ ചിത്രമായി മാറിയ മണിരത്നം ക്ലാസിക്കാണ് ഇരുവര്‍. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ പ്രകാശ് രാജും മോഹന്‍ലാലും അരങ്ങ് തകര്‍ത്ത ചിത്രത്തില്‍ നായികയായി എത്തിയത് ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായും.
1997 ല്‍ പുറത്തിറങ്ങിയ ഈ മണിരത്നം ചിത്രം എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതമാണ് ആവിഷ്കരിച്ചത്. ഇപ്പോഴിതാ ഇരുവര്‍ ഒന്നു കൂടി പ്രേക്ഷകരുടെ മുന്നില്‍ എത്തുകയാണ്.ഇന്റര്‍നെറ്റ് വീഡിയോ സര്‍വീസ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നു. ആമസോണ്‍ പ്രൈമില്‍ അംഗത്വമുള്ളവര്‍ക്കാണ് സിനിമ ഒരിക്കല്‍ കൂടി കാണാന്‍ അവസരം.
Post Your Comments