CinemaMollywoodNEWS

ടെസ്റ്റ്‌ എഴുതാന്‍ പോയപ്പോള്‍ മമ്മൂട്ടി ചിത്രത്തിന്‍റെ ചിത്രീകരണം കാണാന്‍ ഞാന്‍ വെറുതെ പോയി നോക്കിയതാണ്

ബീന ആന്റണി എന്ന നടി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്, ഒരു കാലത്ത് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ചെറിയ  വേഷങ്ങള്‍  ചെയ്ത ബീന സിനിമയിലേക്കുള്ള തന്റെ ആദ്യ വരവിനെക്കുറിച്ച് കേരളാ കൗമുദി ആഴ്ചപതിപ്പിനു നല്‍കിയ അഭിമുഖത്തില്‍   മനസ്സ് തുറക്കുകയാണ്.

ബീന ആന്റണിയുടെ വാക്കുകള്‍

“1991-ല്‍ സത്യന്‍ അന്തിക്കാട് ലോഹിതദാസ്  ചിത്രമായ ‘കനല്‍ക്കാറ്റി’ലൂടെയാണ് എന്റെ തുടക്കം. മമ്മൂട്ടി നായകനായ ചിത്രമായിരുന്നു ‘കനല്‍ക്കാറ്റ്’. തീരെ പ്രതീക്ഷിക്കാതെയാണ് ഞാനതില്‍ എത്തിയത്. അപ്പോഴും ഇത് എന്റെ കരിയറായി തീരും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു ടെസ്റ്റ്‌ എഴുതാന്‍ പോയ വഴിക്ക് ഒരു സിനിമയുടെ ചിത്രീകരണം കൗതുകത്തോടെ നോക്കി നിന്നു.

ഞങ്ങളുടെ  കൗതുകം കണ്ടിട്ടാകണം ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ഷണ്മുഖന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. അദ്ദേഹത്തോട് ആരുടെ സിനിമയാണ് ആരാണ് അഭിനയിക്കുന്നത് എന്നൊക്കെ ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത് മമ്മൂട്ടിയുടെ സിനിമയാണെന്ന്. പക്ഷെ അന്നൊക്കെ സത്യന്‍ അന്തിക്കാടിന്റെയോ മമ്മൂട്ടിയുടെയോ സ്ഥാനം മനസിലാക്കാനുള്ള തിരിച്ചറിവൊന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ഇല്ലായിരുന്നു. അങ്ങനെ വളരെ അവിചിരിതാമായിട്ടാണ് ‘കനല്‍ക്കാറ്റ്’ എന്ന എന്റ ആദ്യ സിനിമയില്‍ എത്തിപ്പെടുന്നത്”. ബീന ആന്റണി പങ്കുവയ്ക്കുന്നു. ഒരുപാടു ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായെങ്കിലും  തിരിച്ചറിയപ്പെടുന്ന അല്ലെങ്കില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ തനിക്ക് മലയാളത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും ബീന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button