
ബോക്സോഫീസില്‍ വലിയ വിജയം കുറിച്ച് ലൂസിഫര്‍ ചരിത്ര വിജയം പിന്നിടുമ്പോള്‍ ലൂസിഫറിനൊപ്പം മത്സരിക്കാനെത്തുന്ന ചിത്രങ്ങളില്‍ ഒന്നാണ് വൈശാഖ്- മമ്മൂട്ടി ടീമിന്റെ മധുരരാജ. പോക്കിരി രാജയുടെ സ്വീക്വലായ ചിത്രം മാസ് മസാല ശൈലിയിലെ ആഘോഷ ചിത്രമാണ്, സിനിമയുടെ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കവേ ചിത്രത്തിന്റെ സംവിധായകനായ വൈശാഖും, മ്യൂസിക് ഡയറക്ടര്‍ ഗോപി സുന്ദറും ലൂസിഫര്‍ കാണാന്‍ തിയേറ്ററിലെത്തി. ചെന്നൈയിലെ തിയേറ്ററിലാണ് തിരക്കുകള്‍ മാറ്റിവച്ച് മധുരരാജ ടീം ലൂസിഫര്‍ കാണാനെത്തിയത്.
‘ദി രാജാസ് ഫോര്‍ ലൂസിഫര്‍’ എന്ന ക്യാപ്ഷനോടെ ഗോപി സുന്ദര്‍ സംവിധായകന് വൈശാഖുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
Post Your Comments