
ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുഗുകയാണ് തെന്നിന്ത്യന്‍ താരം മൺസൂർ അലിഖാൻ. എന്നാല്‍ പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരം കൂടിയാണ് മൺസൂർ. നാം തമിഴ് കക്ഷി നേതാവായ താരം തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന മൺസൂർ വീണ്ടും വാർത്തകളിൽ നിറയുന്നത് താരത്തിന്റെ വ്യതസ്തമായ പ്രചാരണ പരിപാടികളിലൂടെയാണ്.
മന്‍സൂര്‍ അലി ഖാൻ മുഷിഞ്ഞ വേഷമണിഞ്ഞാണ് മണ്ഡലത്തിലെ വ്യത്യസ്ത വിഭാഗക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ വോട്ടുതേടി എത്തുന്നത്. പച്ചക്കറിയും പഴങ്ങളും വിറ്റും കരിക്ക് വെട്ടിക്കൊടുത്തും റോഡരികിലെ മാലിന്യം നീക്കം ചെയ്തും, ചായ അടിച്ചു കൊടുത്തും, പാലളന്നു നല്‍കിയും , സൈക്കിള്‍ റിക്ഷ ചവിട്ടിയും മണ്ഡലത്തിൽ നിറഞ്ഞാടുകയാണ് മൺസൂർ. മാത്രമോ, വീടുകളിലെത്തി സ്ത്രീകള്‍ക്കുവേണ്ടി ചമ്മന്തിയരച്ചു കൊടുക്കുന്നതും, കുട്ടികളെ കൊഞ്ചിക്കുന്നതുമൊക്കെ ചെയ്യുണ്ടുണ്ട് താരം. വോട്ടര്‍മാരോട് രാഷ്ട്രീയം ചര്‍ച്ച ചെയ്തും, തമാശകള്‍ പറഞ്ഞും, നോട്ടീസ് വിതരണം ചെയ്തും മണ്ഡലത്തില്‍ സജീവമാണ് മന്‍സൂര്‍ അലി ഖാൻ.
Post Your Comments