കഴിഞ്ഞ പതിനെട്ടു വര്‍ഷമായി സീരിയല്‍ രംഗത്ത് സജീവമായ താരമാണ് കിഷോര്‍ പീതാംബരന്. ജാനി, സീത എന്ന് തുടങ്ങി ഒരുപിടി സീരിയലുകളില്‍ മികച്ച വേഷത്തില്‍ എത്തുന്ന കിഷോര്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ്. നാടകത്തില്‍ നിന്നും മിനിസ്ക്രീനിലേയ്ക്കും ബിഗ് സ്ക്രീനിലേയ്ക്കും എത്തിയ താരം സിനിമയില്‍ അഭിനയിച്ചതോടെ സീരിയലില്‍ നിന്നും പുറത്തായതായി പറയുന്നു.
‘കാഞ്ചീപുരത്തെ കല്യാണം’, ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘കിങ് ആൻഡ് കമ്മീഷണർ’, ‘സിംഹാസനം’ തുടങ്ങി ആറു സിനിമകളിൽ കിഷോര്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയിൽ ധാരാളം സുഹൃത്തുക്കളുണ്ടെങ്കിലും ആരോടും അവസരം ചോദിച്ചിട്ടില്ലെന്നും കിഷോര്‍ പറയുന്നു. സിനിമയിലഭിനയിക്കാൻ കൂടുതൽ ദിവസങ്ങൾ മാറ്റി വച്ചാൽ, സീരിയൽ ചെയ്യാനാകില്ല എന്നാതാണ് അതിനു പിന്നിലെ കാരണമെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം പങ്കുവയ്ക്കുന്നു.
”സീരിയലുകളില്‍ അവസരം ലഭിച്ചില്ലെങ്കില്‍ വരുമാനം മുടങ്ങും. അത് പ്രശ്നമാണ്. കാഞ്ചീപുരത്തെ കല്യാണത്തിൽ പ്രധാന വില്ലൻ വേഷമായിരുന്നു. 37 ദിവസമാണ് ആ സിനിമയ്ക്ക് കൊടുത്തത്. അതിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ, ‘കിഷോർ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂ’വെന്ന് ഇൻഡസ്ട്രിയിൽ കഥ പരന്നു. അതോടെ രണ്ടു മാസം വീട്ടിലിരിക്കേണ്ടി വന്നു. എനിക്ക് ഡ്രൈവിങ് അറിയാം. ഏതു വണ്ടിയും ഓടിക്കും. അങ്ങനെ വരുമാനത്തിനായി ഡ്രൈവിങ് പണിക്കിറങ്ങി. അതിനു ശേഷമാണ് ‘സരയു’വിൽ അവസരം ലഭിച്ചതും വീണ്ടും അഭിനയത്തിൽ സജീവമായതും. അതിനു ശേഷം സിനിമയ്ക്കു വേണ്ടി വലിയ റിസ്ക്കെടുത്തിട്ടില്ല. നല്ല കഥാപാത്രമാണെങ്കിൽ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. അതേ പോലെ, അഭിനയിക്കാൻ ആരും വിളിക്കുന്നില്ലെങ്കിലും വണ്ടിയോടിച്ചെങ്കിലും ജീവിക്കാമെന്ന ആത്മവിശ്വാസവുമുണ്ട്.” കിഷോര്‍ പറയുന്നു.
Post Your Comments