അമേരിക്കാന്‍ ഗായകന് നിക്ക് ജോനാസിനു ആരാധകര്‍ ഏറെയാണ്. ബോളിവുഡ് താര സുന്ദരി പ്രിയങ്കയുമായുള്ള വിവാഹത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന നിക്കും സഹോദരനും കഴിഞ്ഞ ദിവസം അമേരിക്കയിലെ അറ്റ്ലാന്റയില്‍ സംഗീത നിശ നടത്തിയിരുന്നു. ഈ പരിപാടിക്കിടയില്‍ ഉണ്ടായ ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
പരിപാടിക്ക് ശേഷം റൂമിലേയ്ക്ക് പോകുന്ന നിക്കിന് നേരെ ബ്രാ എറിയുകയാണ് ഒരു ആരാധിക. എന്നാല്‍ അത് വീണത് പ്രിയങ്കയുടെ മുന്നിലും. എന്നാല്‍ ദേഷ്യപ്പെടുമെന്നു കരുതിയ ആരാധകരെ ഞെട്ടിപ്പിച്ച പ്രതികരണമായിരുന്നു പ്രിയങ്കയുടേത്. നിലത്തു വീണ ബ്രാ പ്രിയങ്ക എടുത്ത് നിക്കിന് നല്കി. താരത്തിന്റെ ഈ പ്രതികരണം തങ്ങളെ ഞെട്ടിച്ചു കളഞ്ഞുവെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്.
Post Your Comments