നടനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത ശ്രീനിവാസന്‍ സംവിധായകനെന്ന നിലയില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല, മലയാളത്തില്‍ ഏറ്റവും മികച്ച രണ്ടു സിനിമകള്‍ സംവിധാനം ചെയ്തു കൊണ്ട് ഫിലിം മേക്കിംഗ് രംഗത്തും ശ്രീനിവാസന്‍ തന്റെ കഴിവ് പ്രകടമാക്കിയിരുന്നു.
1989-ല്‍ പുറത്തിറങ്ങിയ ‘വടക്കുനോക്കിയന്ത്രവും’, 1998-ല്‍ പുറത്തിറങ്ങിയ ‘ചിന്താവിഷ്ടയായ ശ്യാമള’യുമാണ് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍, ഈ രണ്ടു ചിത്രങ്ങളും ഒരേ പോലെതന്നെ ജനസ്വീകര്യതയും നിരൂപ പ്രശംസയും സ്വന്തമാക്കിയിരുന്നു, എന്നാല്‍ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസന്‍ ചെയ്യാനിരുന്ന ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ മിഥുനം, ശ്രീനിവാസന്‍ തന്നെയായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്നത്,എന്നാല്‍ പിന്നീട് മിഥുനത്തിന്റെ കഥ പ്രിയദര്‍ശനോട് പറയുകയും അദ്ദേഹത്തിന് മിഥുനം സംവിധാനം ചെയ്യാന്‍ താല്‍പ്പര്യം തോന്നുകയും ചെയ്തു, അങ്ങനെ 1993-ല്‍ പുറത്തിറങ്ങിയ മിഥുനം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുകയും ചെയ്തു, ശ്രീനിവാസനും ചിത്രത്തില്‍ മറ്റൊരു പ്രാധാന്യമുള്ള റോളില്‍ അഭിനയിച്ചു. ഉര്‍വശിയായിരുന്നു ചിത്രത്തിലെ നായിക, മോഹന്‍ലാലിന്‍റെ ഉടമസ്ഥതയിലുള്ള പ്രണവം ആര്‍ട്സ് ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്.
Post Your Comments