
സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയുന്ന ബോളിവുഡ് കൊറിയോഗ്രാഫര്‍ക്ക് സഹായവുമായി സൂപ്പര്‍ താരം സല്മാന് ഖാന്. സിനിമയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാതെ വന്ന പ്രശസ്ത കൊറിയോഗ്രാഫര്‍ സരോജ ഖാന് സഹായഹസ്തവുമായി എത്തിയ സല്മാന് തന്റെ അടുത്ത സിനിമയില്‍ കൊറിയോഗ്രഫി ചെയ്യാന്‍ അവസരം നല്‍കുമെന്നും ഉറപ്പ് നല്കി.
കഴിഞ്ഞ ദിവസം സരോജ ഖാനെ സന്ദര്‍ശിച്ച സല്മാന് പുതിയ സിനിമാ വിശേഷങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഓഫറുകളൊന്നും ഇല്ലാതെ ഡാന്‍ഡ് ക്ലാസുകള്‍ നടത്തുകയാണെന്നു സരോജ അറിയിച്ചത്. ഇതോടെ തന്റെ അടുത്ത സിനിമയില്‍ കൊറിയോഗ്രഫി ചെയ്യാന്‍ സല്മാന് സരോജയ്ക്ക് അവസരം നല്‍കുകയായിരുന്നുവെന്നും പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments