ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം നമിത. പരിശോധനയ്‌ക്കെത്തിയ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരോട് നടി തട്ടിക്കയറിയെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത് താരത്തിന്റെ ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയാണ്.
ഒരു ചിത്രീകരണവുമായി ബന്ധപ്പെട്ടു സേലം വഴി കടന്നു പോകുന്ന സമയത്ത് മൂന്നു ഇടങ്ങള്‍ വാഹന പരിശോധന ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞു സേലം യേര്‍ക്കാട് ജംഗ്ഷനില്‍ എത്തിയപ്പോള്‍ വഴിയില്‍ കാത്തു നിന്നിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കാര്‍ നിര്‍ത്താനാവശ്യപ്പെടുകയും മോശമായി ചൗധരി പറയുന്നു.
ഞങ്ങള്‍ കുറ്റവാളികളാണെന്ന മട്ടില്‍ അധികാരത്തോടെയായിരുന്നു അയാളുടെ പെരുമാറ്റം. വളരെയധികം ക്ഷീണിതയായിരുന്ന നമിത കാറിലെ പിന്‍സീറ്റില്‍ മയങ്ങുകയായിരുന്നു. ചോദ്യോത്തരങ്ങള്‍ക്കിടെ കാറിന്റെ പിന്‍വശത്തെ വാതില്‍ തുറക്കാനാവശ്യപ്പെട്ടു. നമിതയെ വിളിക്കാമെന്നു ഞാന്‍ പറഞ്ഞെങ്കിലും അതു വകവെക്കാതെ അയാള്‍ പിന്‍വശത്തെ വാതില്‍ ശക്തിയായി തുറന്നു. ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള പ്രവൃത്തിയില്‍ കാറിന്റെ വാതിലില്‍ ചാരിക്കിടന്നു വിശ്രമിക്കുകയായിരുന്ന നമിത പുറത്തേക്കു വീണില്ലെന്നേയുള്ളൂ.’ ചൗധരി പറയുന്നു.
ബാഗുകളും മറ്റും തുറന്നു കാട്ടണമെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്‍ നമിതയുടെ വാനിറ്റി ബാഗ് തുറന്നു കാട്ടാന്‍ ആവശ്യപ്പെട്ടുവെന്നും അത് നിരസിച്ച നമിത വനിതാപോലീസിനെ വിളിക്കുകയാണെങ്കില്‍ അവര്‍ക്കുമുന്നില്‍ ബാഗ് തുറന്നുകാട്ടാമെന്നു മറുപടി കൊടുക്കുകയായിരുന്നു. എന്നാല്‍ ഇതിനെ മാധ്യമങ്ങള്‍ മറ്റൊരു രീതിയില്‍ പ്രചരിപ്പിക്കുക ആയിരുന്നുവെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
Post Your Comments