GeneralLatest NewsMollywood

ലളിതമായ രീതിയില്‍ വിവാഹം; പ്രണയം തുറന്ന് പറഞ്ഞ് നടി റിമ കല്ലിങ്കല്‍

 പ്രണയ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കാത്ത പേരുകളായിരുന്നു സംവിധായകന്‍ ആഷിക് അബുവിന്റെയും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിന്റെയും. 2009 ല്‍ ഋതു എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച റിമയും ആഷികും 2013 നവംബര്‍ ഒന്നിന് വിവാഹിതരായി. വളരെ ലളിതമായ രീതിയില്‍ വിവാഹം കഴിച്ചവരാണ് ഇരുവരും. എന്നാല്‍ വിവാഹത്തിന് മുന്‍പോ ശേഷമോ രണ്ട് പേരും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആഷിക് അബുവുമായ് ഉണ്ടായ പ്രണയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് റിമ.

”ആഷിക് അബുവുമായി തുടക്കത്തിലുണ്ടായിരുന്ന സൗഹൃദം പിന്നീട് ആഴത്തിലുള്ള ബന്ധമായി മാറുകയായിരുന്നു. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് സംസാരിച്ചായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളാവുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് വേണ്ടി എന്നെയും ക്ഷണിച്ചിരുന്നു. അത് കേരളത്തിലെ ഒരു പ്രമുഖ സംഗീത ബാന്‍ഡിനൊപ്പമായിരുന്നു. എന്നാല്‍ ആ സമയത്ത് എനിക്ക് ഷൂട്ടിംഗിന്റെ തിരക്കുകളായിരുന്നതിനാല്‍ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. പിന്നീട് ഞങ്ങള്‍ ആ ബന്ധം തുടര്‍ന്നു.

rima kallingal

പിന്നീട് ഒരിക്കല്‍ അതേ മ്യൂസിക് ബാന്‍ഡ് ഈ സ്ഥലത്ത് പരിപാടി അവതരിപ്പിക്കുന്നുണ്ടെന്നും എന്നോട് വരുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ വരാമെന്നും പറഞ്ഞു. ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ചായിരുന്നു ആ സംഗത പരിപാടിയില്‍ പോയത്. രണ്ട് പേര്‍ക്കും ആ സംഗീതം ഇഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ ബന്ധത്തിന് കരുത്ത് പകര്‍ന്നത് ആ സംഗീതമായിരുന്നെന്നാണ് റിമ പറയുന്നത്. പിന്നീട് 22 ഫീമെയില്‍ എന്ന ചിത്രം പിറന്നു, അതിന് പിന്നാലെ ബാക്കിയുള്ള കാര്യങ്ങളെല്ലാം സംഭവിച്ചു” നടി പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button