പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ സിനിമാ പ്രേമികള്‍ വലിയൊരു ഉത്സവമാക്കി മാറ്റുമ്പോള്‍ അണിയറയില്‍ എത്താതെ പോയ ലൂസിഫറിനെക്കുറിച്ച് തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി.
രാജേഷ് പിള്ള എന്ന സംവിധായകന് മോഹന്‍ലാലുമായി ചെയ്യാനിരുന്ന സിനിമയുടെ പേരും ലൂസിഫര്‍ എന്നായിരുന്നു, മുരളി ഗോപി തന്നെ രചന നിര്വഹിക്കാക്കാനിരുന്ന ചിത്രം പിന്നീടു രാജേഷ് പിള്ളയുടെ മരണത്തോടെ നടക്കാതെ പോകുകയായിരുന്നു. പിന്നീട് പൃഥ്വിരാജ് മുരളി ഗോപിയോട് തന്റെ സംവിധാന മോഹം പറഞ്ഞപ്പോള്‍ മുരളി ഗോപി ആലോചിച്ച മറ്റൊരു ത്രെഡ് ആണ് ഇന്നത്തെ ലൂസിഫറിന്റെ കഥയ്ക്ക് വിഷയമായത്. ഒരു പേരില്‍ തന്നെ രണ്ടു ത്രെഡുകള്‍ മുരളി ഗോപി ആലോചിച്ചിരുന്നു, പക്ഷെ രാജേഷ് പിള്ള ചെയ്യാന്‍ ആഗ്രഹിച്ച ലൂസിഫര്‍ ഇനി ഒരിക്കലും സിനിമയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജേഷ് പിള്ളയ്ക്ക് അത് അത്ര പ്രിയപ്പെട്ടതായത് കൊണ്ട് അത് എന്നെന്നേക്കുമായി ഉപേക്ഷിക്കുകയായിരുന്നുവെന്നും മുരളി ഗോപി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.
Post Your Comments