താര സംഘടന അമ്മയ്ക്ക് മുന്നറിയിപ്പുമായി മോഹന്‍ലാല്‍. സംഘടനയിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരും അയാളുടെ പിറകില്‍ നില്‍ക്കണമെന്നും അത്തരം ഒരു കാര്യം ഇപ്പോള്‍ സംഘടനയില്‍ കാണുന്നില്ലെന്നും പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ പണിത അമ്മയുടെ പുതിയ കെട്ടിടത്തിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങില്‍ വച്ചാണ് താരത്തിന്റെ പ്രതികരണം.
‘പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഘടനയില്‍ വന്നു. നല്ലതാണോ ചീത്തയാണോ എന്നു ഞാന്‍ പറയുന്നില്ല. അതിനെ നമ്മള്‍ നേരിട്ടേപറ്റൂ. സംഘടനയാകുമ്ബോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. നമ്മുടേത് കൂട്ടുകുടുംബമാണ്, ഇതൊരു സംഘടനയല്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരും അയാളുടെ പിറകില്‍ നില്‍ക്കണം. അത്തരമൊരു കാര്യം പലപ്പോഴും നമ്മളില്‍ കാണുന്നില്ല. ഒരാളുടെ പ്രശ്‌നം അതേറ്റവും മോശമാകുമ്ബോഴല്ല അയാളെ സഹായിക്കേണ്ടത്, ആ പ്രശ്‌നം തുടങ്ങുമ്ബോഴാണ് സഹായിക്കേണ്ടത്.’ മോഹന്‍ലാല്‍ പറഞ്ഞു.
സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും കൊച്ചിയില്‍ താമസിക്കുന്നതിനാലാണ് അമ്മയുടെ ആസ്ഥാനംഇങ്ങോട്ട് മാറ്റുന്നതെന്നും ഔപചാരിക ഉദ്ഘടാനം വലിയ പരിപാടികളോടെ പിന്നീട് ഉണ്ടാകുമെന്നു മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും അറിയിച്ചു. ഭാരവാഹികളായ ഇടവേള ബാബു, മുകേഷ്, ബാബുരാജ്, ജയസൂര്യ, ഹണി റോസ്, രചന തുടങ്ങിയവരും മുതിര്‍ന്ന താരങ്ങളായ ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments