
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രമാണ് 1988-ല്‍ പുറത്തിറങ്ങിയ ‘ചിത്രം’. ബോക്സോഫീസില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ചിത്രം ഏറ്റവും കൂടുതല്‍ ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച റെക്കോര്‍ഡ് സ്വന്തമാക്കിയാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയത്.
‘ചിത്രം’ എന്ന സിനിമയിലെ ഒരു പ്രമുഖ നടന്റെ കാസ്റ്റിംഗ് മറ്റൊരു നടനെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ തനിക്ക് തോന്നിയിരുന്നില്ലെന്നും ആ റോള്‍ ചെയ്യാന്‍ മറ്റൊരു നടനും അത് പോലെ സാധിക്കുമായിരുന്നില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു, സൂപ്പര്‍ താരം മോഹന്‍ലാലിനെക്കുറിച്ചല്ല പ്രിയന്റെ തുറന്നു പറച്ചില്‍.
‘ഭാസ്കരന്‍ നമ്പ്യാര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രത്തിന് പകരമായി മറ്റൊരു നടന്‍ തന്റെ മനസ്സിലെ ഇല്ലായിരുന്നുവെന്നും ശ്രീനിവാസന്‍ തന്നെ അത് ചെയ്യണമെന്നത് തന്റെ മനസ്സില്‍ ഉറച്ചു പോയ കാര്യമാണെന്നും മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ചിത്രം സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പങ്കുവയ്ക്കുന്നു.
Post Your Comments