പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന തെന്നിന്ത്യന്‍ താരമാണ് നന്ദമൂരി ബാലകൃഷ്ണ. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി മുഴക്കിയിരിക്കുകയാണ് താരം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുപ്പുര് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന നന്ദമൂരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് പ്രചരണം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനു നേരെ അസഭ്യ വര്‍ഷം നത്തുകയും ചെയ്തു.
‘എനിക്ക് ബോംബ് എറിയാനും കത്തി വീശാനും അറിയാം. കാന്നു കളയും ഞാന്‍’ ബാലകൃഷ്ണ പറഞ്ഞു. നിലവില്‍ ഹിന്ദുപ്പുര് നിയമസഭാമണ്ഡലത്തിലെ എംഎല്‍എയാണ് ബാലകൃഷ്ണ. സംഭവത്തിന്റെ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടന് മാപ്പ് പറഞ്ഞ് രംഗത്തെത്തി. അവിടെ ഉണ്ടായിരുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നും അവരെ ഉപദ്രവിക്കുന്നുവെന്നും കരുതിയാണ് താന്‍ ചീത്ത വിളിച്ചതെന്നാണ് ബാലകൃഷ്ണ പറഞ്ഞത്. തന്റെ തെറ്റിന് എല്ലാ മാധ്യമപ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments