സഹസംവിധായകനായി ജോലി ചെതിരുന്ന സമയത്ത് ലോക്കെഷനിലെ പ്രേം നസീറിന്റെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയിരുന്നതായി സംവിധായകന് ഭദ്രന്. ഹിറ്റ് മേക്കര്‍ ഹരിഹരന്റെ സഹ സംവിധായകനായി സിനിമയില്‍ തുടക്കം കുറിച്ച ഭദ്രന് സഹസംവിധായകനായി പ്രവര്‍ത്തിച്ച സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ച സൂപ്പര്‍ താരം പ്രേം നസീറാണ്.
പ്രേം നസീറിന്റെ ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്ന് താന്‍ ബോളിവുഡ് നടന് രാജ് കപൂറിനെ കാണാന്‍ പോയ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു പ്രേം നസീറുമായുള്ള സൗഹൃദ സ്നേഹത്തെക്കുറിച്ച് ഭദ്രന് പങ്കുവച്ചത്.
“മേരനാം ജോക്കര്‍ എന്ന സിനിമയുടെ സെറ്റില്‍ രാജ് കപൂറിനെ കാണാന്‍ പോയത് നസീര്‍ സാറിന്റെ ഒരു സിനിമ നടക്കുമ്പോഴാണ്, ഹരിഹരന് സാര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന് ശേഷം ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഹരിഹരന് സാര്‍ എന്നോട് ചൂടായി, നസീര്‍ സാറിന്റെ സീനിന്റെ തുടര്‍ച്ചയെക്കുറിച്ച് എനിക്കൊരു ഊഹവും ഉണ്ടായിരുന്നില്ല, ഹരിഹരന് സാര്‍ ഒരുപാട് ശകാരിച്ചു, നസീര്‍ സാര്‍ അതൊന്നും കാര്യമാക്കിയില്ല, എവിടെയാണ് താന്‍ പോയതെന്ന് അന്വേഷിക്കുകയും ശേഷം രാജ് കുമാറിനെ കണ്ടോ എന്നൊക്കെ അദ്ദേഹം കൗതുകത്തോടെ ചോദിക്കുകയും ചെയ്തത് എന്നില്‍ അത്രക്ക് അത്ഭുതമുണ്ടാക്കി, അത്രക്ക് സൗമ്യനായി ഇടപെടുന്ന ഒരു സൂപ്പര്‍ താരമായിരുന്നു അദ്ദേഹം, വലിയവനെന്ന ചെറിയവനെന്നോ ഇല്ലാതെ എല്ലാവരോടും സ്നേഹമായി പെരുമാറുന്ന വലിയ മനുഷ്യ സ്നേഹി”, ഭദ്രന് വ്യക്തമാക്കുന്നു.
കടപ്പാട് : സഫാരി ടിവി (ചരിത്രം എന്നിലൂടെ)
Post Your Comments