
തെന്നിന്ത്യന്‍ താര സുന്ദരി നിത്യാ മേനോന്‍ തന്റെ ആദ്യ പ്രണയം മുറിപ്പെട്ടു പോയ ഹൃദയവ്യഥയില്‍ നിന്നും താനിപ്പോഴും മോചിതയായിട്ടില്ലെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. ആ പ്രണയ പരാജയത്തെ തുടര്‍ന്ന് കുറേക്കാലം പുരുഷന്മാരെ തനിക്ക് വെറുപ്പായിരുന്നുവെന്നും ആ വെറുപ്പ് ഇന്നും തുടരുന്നുവെന്നും താരം പറയുന്നു. ”ഒന്നില്‍ ഒതുങ്ങാത്ത ആര്‍ത്തിയാണ് ഇക്കൂട്ടര്‍ക്ക്. നശിച്ച ജന്മങ്ങള്‍. തെലുങ്കിലെ പ്രശസ്ത നടന്റെ കുടുംബം ശിഥിലമായത് ഞാന്‍ കാരണമാണെന്ന് വരെ പറഞ്ഞുവെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.
”ഞങ്ങള്‍ ജോഡിയായി അഭിനയിച്ച ഒരു സിനിമ റിലീസായതു കാരണമാണ് അങ്ങനെയൊരു വാര്‍ത്ത പരന്നത്. അന്ന് ഞാന്‍ അനുഭവിച്ച വേദന വാക്കുകളില്‍ ഒതുങ്ങുന്നതല്ലായിരുന്നു. ഇതേക്കുറിച്ച് ആരോടും വിശദീകരണം നല്‍കാന്‍ ഞാന്‍ തയ്യാറല്ല. ആ നടന്‍ വിവാഹമോചനം നേടി വളരെ നാളുകള്‍ കഴിഞ്ഞിരിക്കുന്നു. എന്റെ ലോകം എനിക്ക് മാത്രമാണ് സ്വന്തം. വിവാഹം ചെയ്യണമെന്നതുകൊണ്ട് ഞാന്‍ ആരേയും വിവാഹം ചെയ്യില്ല. എനിക്കിഷ്ടപ്പെട്ട ഒരാളെ മാത്രമേ ഞാന്‍ വിവാഹം കഴിക്കുകയുള്ളൂ.” നിത്യ പറയുന്നു
Post Your Comments