BollywoodGeneralLatest News

സെക്‌സ് ലൈഫിനെക്കുറിച്ച്‌ ചിത്രങ്ങള്‍ സഹിതം ചര്‍ച്ച ചെയ്യും; രാജ്യത്തെക്കുറിച്ച്‌ മിണ്ടില്ല’; രണ്‍ബീര്‍- ആലിയ ജോഡികള്‍ക്കെതിരെ വിമര്‍ശനം

യുവതലമുറ ആരാധകരുടെ പിന്തുണ ഏറെയുള്ള താര ജോഡികളാണ് രണ്‍ബീര്‍- ആലിയ . ബോളിവുഡിലെ ഈ പുത്തന്‍ പ്രണയജോഡികള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിവാദ നായിക കങ്കണ. സ്റ്റാര്‍ കിഡ്‌സ് സെക്‌സ് ലൈഫിനെ കുറിച്ച്‌ സംസാരിക്കാന്‍ തയാറാവുമെന്നും എന്നാല്‍ സ്വന്തം രാജ്യത്തെക്കുറിച്ച്‌ ഒരക്ഷരം മിണ്ടില്ലെന്നുമാണ് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണയുടെ വിമര്‍ശനം. ഇരുവരേയും യുവതാരങ്ങള്‍ എന്നുവിളിക്കുന്നതിനേയും കങ്കണ ചോദ്യം ചെയ്തു.

”അവരെ എന്തിനാണ് യുവാക്കള്‍ എന്നു വിളിക്കുന്നത്. തലമുറയിലെ യങ് കിഡായ രണ്‍ബീര്‍ കപൂറിന് 36 ആണ് പ്രായം. ആലിയയ്ക്ക് 27 വയസ് കഴിഞ്ഞു. 27ാം വയസില്‍ എന്റെ അമ്മയ്ക്ക് മൂന്ന് മക്കളുണ്ട്. ഇത് നീതീകരിക്കാനാവുന്നതല്ല.’ കങ്കണ പറഞ്ഞു . കൂടാതെ ഇവരോട് സെക്‌സ് ലൈഫിനെക്കുറിച്ച്‌ ചോദിച്ചാല്‍ അവര്‍ അത് ചര്‍ച്ച ചെയ്യാന്‍ തയാറാവും. ഇന്‍സ്റ്റഗ്രാമില്‍ അതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. എന്നാല്‍ രാജ്യത്തെക്കുറിച്ച്‌ ചോദിച്ചാല്‍ തന്റെ വ്യക്തി താല്‍പ്പര്യമാണെന്ന് പറയുമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button