വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരമായി മാറിയ നടനാണ് വിജയ് സേതുപതി. തെന്നിന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്സ്. ട്രാന്സ്ജെന്റര് ശില്പയായി വിജയ് സേതുപതി എത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
വിജയ് സേതുപതിയുടെ ട്രാന്‍സ്ജെന്‍ഡര്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. എന്നാല്‍ ശില്‍പ്പ എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ വളരെ അധികം ബുദ്ധിമുട്ടിയെന്നാണ് താരം പറയുന്നത്. ഒരു വേള ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കുമോ എന്ന് പോലും സംവിധായകനോട് ചോദിച്ചുവെന്നും ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറയുന്നു.
”സാരിയും വിഗും എല്ലാം വെച്ചിട്ടും താന്‍ താനായി തന്നെയാണ് ഇരുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ വളരെ ഭയമായിരുന്നു. എനിക്കും ശില്‍പയ്ക്കുമിടയില്‍ വലിയൊരു മതില് ഉള്ളതു പോലെ. അതൊന്നു തകര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ സന്തോഷമായേനെ എന്നു ചിന്തിച്ച് ചിന്തിച്ച് ആകെ വിഷമമായി. വിഷാദമായി മാറി. വീണ്ടും വീണ്ടും ചിത്രീകരിക്കുമ്പോഴും എന്തോ മിസ് ആകുന്നുവെന്ന് എല്ലാവര്ക്കും മനസിലാകുന്നുണ്ട്. എന്നാല്‍ അത് എന്തെന്ന് എനിക്ക് പറഞ്ഞു തരാന്‍ ആര്‍ക്കും കഴിയുന്നുമില്ല. എന്നോട് ഷെഡ്യൂള്‍ പാക്ക് അപ്പ് ചെയ്യാണെന്നൊക്കെ പറഞ്ഞു. ഞാനാകെ ഭയപ്പെട്ടു. ഞാന്‍ അഭിനയിച്ചത് മോശമായോയെന്നും എന്നെ മാറ്റുകയാണോയെന്നും സംവിധായകന് ത്യാഗരാജന് കുമാരരാജന്‍ സാറിനോട് ചോദിച്ചു.’ വിജയ് സേതുപതി പറഞ്ഞു.
എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ കഥാപാത്രത്തിന്റെ നടത്തത്തില്‍ മാറ്റം വരുത്തിയപ്പോഴാണ് തനിക്ക് കഥാപാത്രമായി മാറാന്‍ കഴിഞ്ഞതെന്നും വിജയ് സേതുപതി വെളിപ്പെടുത്തി. ‘ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ കോസ്റ്റിയൂം ഡിസൈനര്‍ മദി എന്നോട് കാലുകള്‍ അടുപ്പിച്ചു വച്ച് നടക്കാന്‍ ആവശ്യപ്പെട്ടു. സാരി ചുറ്റി, വിഗ് വച്ച് കൈനഖങ്ങളില്‍ നെയില്‍പോളിഷുമിട്ട് റെഡിയായിരിക്കുകയായിരുന്നു ഞാന്‍. ആ നടപ്പ് അതേ പടി പരീക്ഷിച്ചു നോക്കിയപ്പോള്‍ പതുക്കെ ഓക്കെയായിത്തുടങ്ങി. അങ്ങനെ ശില്പയുടെ മാനറിസങ്ങളിലേക്ക് പതുക്കെ മാറി.’ സേതുപതി കൂട്ടിച്ചേര്‍ത്തു.
Post Your Comments