മലയാളത്തില്‍ ശക്തമായ രാഷ്ട്രീയ ചിത്രങ്ങള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് ഷാജി കൈലാസ് – രണ്‍ജി പണിക്കര്‍ ടീം. ക്യാമ്പസ് പൊളിറ്റിക്സ് പശ്ചാത്തലമാക്കി, മലയാള സിനിമ കണ്ട ആദ്യത്തെ മാസ് ത്രില്ലര്‍ ‘തലസ്ഥാനം’ രഞ്ജി പണിക്കരുടെ തിരക്കഥയിൽ, ഷാജി കൈലാസാണ് സംവിധാനം ചെയ്തത്. ഈ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച ഷാജി കൈലാസ് രാഷ്ട്രീയം പങ്കുവച്ച ചിത്രമായിരുന്ന തലസ്ഥാനം റിലീസായ ശേഷം വലിയ ഭീഷണികളൊന്നുമുണ്ടായിട്ടില്ലെങ്കിലും മറ്റൊരു ചിത്രം റിലീസായപ്പോള്‍ ഒരു മന്ത്രിയില്‍ നിന്നും ഭീഷണി ഉണ്ടായതായി പങ്കുവയ്ക്കുന്നു.
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ…” ആ സിനിമ ചെയ്യുമ്പോൾ, ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. ഞങ്ങളാരും ഒന്നുമായിട്ടില്ല. ഒരു മുൻ വിജയത്തിന്റെയും ബാധ്യതയുമുണ്ടായിരുന്നില്ല. അങ്ങനെയൊക്കെ വരുമ്പോഴാണല്ലോ നമ്മൾ ഒത്തുതീർപ്പുകൾക്കു നിർബന്ധിതരാകുക. അതൊന്നുമില്ലാതെ, ഓപ്പണായി എന്തും ചെയ്യാമെന്നുള്ള സാഹചര്യമായിരുന്നു. അതുകൊണ്ടു തന്നെയാണ് തലസ്ഥാനം എന്ന പരീക്ഷണത്തിന് ഞങ്ങൾ തയാറായതും. ഞങ്ങളുടെ ക്യാമ്പസ് സിനിമ ഇങ്ങനെയാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു. അവിടെ ഭയം എന്ന സംഗതിയുണ്ടായിരുന്നില്ല. തലസ്ഥാനം റിലീസായ ശേഷം വലിയ ഭീഷണികളൊന്നുമുണ്ടായിട്ടില്ലെങ്കിലും സ്ഥലത്തെ പ്രധാന പയ്യൻസ് റിലീസായപ്പോൾ ഒരു മന്ത്രിയിൽ നിന്ന് ഭീഷണിയുണ്ടായിരുന്നു. പക്ഷേ ഞങ്ങളതത്ര കാര്യമാക്കിയില്ല.” തലസ്ഥാനം വിജയ്മായില്ലെങ്കില്‍ താനും രണ്‍ജി പണിക്കരും വിദേശത്ത് പോയി മറ്റെന്തെങ്കിലും ജോലി ചെയ്യാന്‍ തീരുമാനിച്ചിരുന്നതായും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് പറഞ്ഞു.
Post Your Comments