പൃഥ്വിരാജ് എന്ന നടന് സിനിമയില്‍ ഒരു ഗോഡ് ഫാദറുണ്ടെങ്കില് അതില്‍ മുന്നില്‍ നില്ക്കുന്ന പേരാണ് സംവിധായകന് രഞ്ജിത്തിന്റെത്, നന്ദനം എന്ന സിനിമയിലൂടെ നായകനായി തുടക്കം കുറിച്ച പൃഥ്വിരാജ് രഞ്ജിത്ത് എന്ന സംവിധായകനെയാണ് തന്റെ ഗുരുവായി കണക്കാക്കുന്നത്, ലൂസിഫര്‍ നാളെ പ്രദര്‍ശനത്തിനെത്താനിരിക്കെ ആശിര്‍വാദിന്റെ നിര്‍മ്മാണത്തിലൂടെ പൃഥ്വിരാജിനു സംവിധായകനായി തുടക്കം കുറിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നാണ്, സിനിമയിലെ തന്റെ വഴികാട്ടിയായ രഞ്ജിത്തും ആദ്യ സിനിമ സംവിധാനം ചെയ്തത് ആശിര്‍വാദിന്റെ നിര്‍മ്മാണത്തിനു കീഴിലായിരുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
ദേവാസുരം എന്ന ചിത്രത്തിന്റെ സീക്വലായ രാവണപ്രഭു ചെയ്തു കൊണ്ടായിരുന്നു രഞ്ജിത്ത് സംവിധയാകനെന്ന നിലയില്‍ തുടക്കം കുറിച്ചത്. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച രാവണപ്രഭു മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. മംഗലശ്ശേരി നീലകണ്ഠനും, മകന് കാര്‍ത്തികേയനും പ്രേക്ഷകരെ ആവേശത്തിലാക്കി മുന്നേറിയപ്പോള്‍ രാവണപ്രഭു മലയാള സിനിമയുടെയും മോഹന്‍ലാലിന്റെയും വിസ്മരിക്കാനാകത്ത ക്ലാസ് മാസ് കളര്‍ഫുള്‍ സിനിമയായി ആസ്വാദകര്‍ ഏറ്റെടുത്തു.
മോഹന്‍ലാലുമായും, ആശിര്‍വാദുമായും പൃഥ്വിരാജ് തന്റെ ആദ്യ സംവിധാന സംരംഭവുമായി കൈകോര്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്, രാവണ പ്രഭു മലയാള സിനിമയുടെ ചരിത്രമായത് പോലെ ലൂസിഫറും മലയാള സിനിമയില്‍ പുതിയൊരു ചരിത്രം രചിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.
Post Your Comments