പോപ്പ് രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കന്‍ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും, നര്‍ത്തകനും, അഭിനേതാവുമെല്ലാമായ മൈക്കല്‍ ജാക്‌സന്റെ ജീവിതം വിവാദ പൂര്‍ണ്ണമായിരുന്നു. ലൈംഗിക വിവാദങ്ങള്‍ പിന്തുടര്‍ന്നിരുന്ന താരത്തിന്റെ ജീവിതത്തെ ന്യായീകരിച്ചു പ്രമുഖ നടി.
ഏഴുവയസ്സു മുതല്‍ ജാക്‌സണ്‍ ലൈംഗികമായി ആക്രമിക്കുമായിരുന്നുവെന്നും 14 വയസ്സുള്ളപ്പോള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നുമുള്ള വെളിപ്പെടുത്തി സേഫ്ചക്, റോബ്‌സന്‍ എന്നീ രണ്ട് യുവാക്കള്‍ രംഗത്ത് എത്തിയിരുന്നു. 10 മുതല്‍ 14 വയസ്സുവരെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലിനു പിന്നാലെ പല റേഡിയോ സ്റ്റേഷനുകളും ജാക്‌സന്റെ പാട്ടുകള്‍ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ജാക്‌സന്റെ വിവാദ ലൈംഗിക ജീവിതത്തെ ന്യായീകരിക്കുകയാണ് അമേരിക്കന്‍ ഗായികയും നടിയുമായ ബാര്‍ബറ സ്‌ട്രെയ്‌സാന്‍ഡ്.
”അദ്ദേഹത്തിന് ലൈംഗികദാഹമുണ്ടായിരുന്നു. അവ അദ്ദേഹത്തിന് തൃപ്തിപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതൊരു പക്ഷേ അദ്ദേഹം വളര്‍ന്ന സാഹചര്യങ്ങളുടേതാകാം. ഡിഎന്‍എ തകരാര്‍ തന്നെയായിരിക്കാം. അദ്ദേഹം കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ ഒരുകാര്യം മറക്കരുത്. ജാക്‌സന്റെ ഒപ്പമായിരുന്നതില്‍ ആ കുട്ടികള്‍ ആഹ്ലാദിച്ചിരുന്നു. ആവേശഭരിതരായിരുന്നു. പീഡനം അവരെ കൊന്നില്ലല്ലോ. പീഡനം അവരെ ഒരുതരത്തിലും ബാധിച്ചില്ല. അവര്‍ പിന്നീട് വിവാഹിതരായി, കുട്ടികളുണ്ടായി. അവര്‍ സന്തോഷത്തോടെ ജീവിച്ചു. ജാക്‌സനൊപ്പം കിടക്കാന്‍ കുട്ടികളെ അനുവദിച്ച മാതാപിതാക്കളെയാണ് കുറ്റപ്പെടുത്തേണ്ടത്” – ബാര്‍ബറ പറഞ്ഞു. നടിയുടെ ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്.
Post Your Comments